കണ്ണൂര്‍ താണയില്‍ ഇരുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി
Sep 26, 2021, 17:41 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 26.09.2021) കണ്ണൂര്‍ താണയില്‍ ഇരുനില കെട്ടിടത്തില്‍ തീപിടുത്തം. ഞായറാഴ്ച വെകിട്ട് നാല് മണിയോടെ പണി പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഹോം അപ്ലൈന്‍സ് സ്ഥാപനം തുടങ്ങാനിരുന്ന ഈ മുറികളുടെ ഇന്റീറിയര്‍ ജോലികളടക്കം കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയാക്കിയത്.
അപകടം നടന്ന സമയത്ത് കെട്ടിടത്തില്‍ ആരും ഉണ്ടായിരുന്നില്ല. സമീപത്തുണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടര്‍ന്നു. കടകള്‍ക്ക് ഉള്ളില്‍ സാധനങ്ങളില്ലായിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കണ്ണൂരില്‍ നിന്നും മൂന്ന് യൂണിറ്റ് അഗ്നിശമന സേന സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Keywords: Kannur, News, Kerala, Fire, Building, Building catches fire in Kannur
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

