വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിനിടെ കഴുത്തിലെ കുരുക്ക് മുറുകി ചത്തു

 


ADVERTISEMENT


കൊല്ലം: (www.kvartha.com 20.06.2020) വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പില്‍ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത്. എന്നാല്‍ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിനിടെ കഴുത്തിലെ കുരുക്ക് മുറുകി പോത്ത് ചത്തു. കശാപ്പ് ശാലയില്‍ നിന്നും വിരണ്ട് ഓടിയ പോത്ത് ചന്ദനത്തോപ്പിലും പരിസരപ്രദേശങ്ങളിലും പരിഭ്രാന്തിപരത്തിയത്.

പോത്തിനെ പിടികൂടാന്‍ നാട്ടുകാര്‍ കൂടിയതോടെ പോത്ത് ആക്രമണകാരിയായി. പൊലീസ് വാഹനം ഉള്‍പ്പടെ ആറ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഒരു പൊലീസുകാരന്‍ അടക്കം പതിനൊന്ന് പേര്‍ക്ക് നിസാര പരിക്കേറ്റു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് പോത്തിനെ കുരുക്കിട്ട് പിടിച്ചത്. പ്ലാസ്റ്റിക് റോപ്പ് ഉപയോഗിച്ചാണ് കുരുക്കിട്ടത്. പിടികൂടാനുള്ള ശ്രമത്തിനിടയില്‍ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി പോത്ത് ചത്തു.

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിനിടെ കഴുത്തിലെ കുരുക്ക് മുറുകി ചത്തു

Keywords:  Kollam, News, Kerala, attack, Buffalo, Injured, Police, Vehicles, Buffalo attack in Kollam
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia