30 ദിവസത്തിനകം രഹ്ന ഫാത്തിമ കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിയണം: നോട്ടീസ് നല്‍കി ബി എസ് എന്‍ എല്‍
Jun 30, 2020, 13:23 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 30.06.2020) 30 ദിവസത്തിനകം കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ വിവാദ ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയ്ക്ക് ബിഎസ്എന്‍എല്‍ നിര്‍ദേശം നല്‍കി. വിവസ്ത്രയായി ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്റെ പേരില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ബിഎസ്എന്‍എല്ലിന്റെ നടപടി. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ ടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
നിര്‍ബന്ധിത വിരമിക്കലിന് നേരത്തെ രഹ്‌നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസില്‍ അപ്പീല്‍ നല്‍കിയിരിക്കെയാണ് ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ രഹ്ന ഫാത്തിമ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ കോടതി പൊലീസിന്റെ നിലപാടും തേടിയിട്ടുണ്ട്.
സാമൂഹിക മാധ്യമത്തിലൂടെ ദൃശ്യം കണ്ട ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും എഫ് ഐ ആര്‍ പകര്‍പ്പ് കിട്ടിയിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് രഹ്‌ന ഹര്‍ജി നല്‍കിയിരിക്കുന്നത്.
Keywords: Kochi, News, Kerala, BSNL, Notice, Case, High Court of Kerala, Rehana Fathima, Quarters, Notice, BSNL asked Rehana Fathima to vacate the quarters in Kochi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.