കണ്ണൂര്‍: (www.kvartha.com) ആത്മീയ സേവാ സംഘമായ പ്രജാപിതാ ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ കണ്ണൂര്‍ ജില്ലയുടെയും നോര്‍ത് വയനാട്-മാനന്തവാടി സേവാകേന്ദ്രത്തിന്റെയും ഇന്‍ ചാര്‍ജ് രാജയോഗിനി ബ്രഹ്‌മാകുമാരി മീനാക്ഷി ബെഹന്‍ജി അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ചെ നാല് മണിക്കായിരുന്നു അന്ത്യം.
1975-ല്‍ ബ്രഹ്‌മാകുമാരീസ് വിദ്യാലയത്തില്‍ നിന്ന് ഈശ്വരീയ ജ്ഞാനം നേടി. 1985-ല്‍ തന്റെ ജീവിതം ഈശ്വരീയ സേവനത്തിനായി സമര്‍പണം ചെയ്തു. കഴിഞ്ഞ 30 വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്ക് ബ്രഹ്‌മകുമാരീസിന്റെ കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ ചാലാട് സേവാകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് സ്വദേശമായ കൂര്‍ഗിലേക്ക് ചടങ്ങുകള്‍ക്കായി കൊണ്ടുപോകും.
Keywords: Kannur, News, Kerala, Obituary, Brahmakumari Meenakshi Behanji passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.