ആര്‍ട്ട് സ്‌റ്റേജ് സിംഗപ്പൂരില്‍ ഇന്ത്യന്‍ പവലിയന്റെ ക്യൂറേറ്ററായി ബോസ് കൃഷ്ണമാചാരി
Oct 24, 2013, 08:45 IST
കൊച്ചി: സിംഗപ്പൂരിലെ കലാപ്രദര്‍ശനമായ ആര്‍ട്ട് സ്‌റ്റേജ് സിംഗപ്പൂര്‍ 2014ലെ ഇന്ത്യന്‍ പവലിയന്റെ ക്യൂറേറ്ററായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റും കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ പതിപ്പിന്റെ കോ ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരിയെ തെരഞ്ഞെടുത്തു. മറീന ബേ സാന്‍ഡ്‌സില്‍ ജനുവരി 15 മുതല്‍ 19 വരെ നടക്കുന്ന ആര്‍ട്ട് സ്‌റ്റേജ് സിംഗപ്പൂരിലെ പുതിയ വിഭാഗമായ 'പ്ലാറ്റ്‌ഫോ'മിലാണ് ഇന്ത്യന്‍ പവലിയനുള്ളത്.
ഒരുകൂട്ടം രാജ്യങ്ങള്‍ക്ക് സ്വയം ക്യൂറേറ്റ് ചെയ്ത് പ്രദര്‍ശനം നടത്താനുള്ള ഇടമാണ് 'പ്ലാറ്റ്‌ഫോം'. കൊച്ചിമുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ബോസ് കൃഷ്ണമാചാരിയായിരിക്കും ഇതിലെ ഇന്ത്യന്‍ പവലിയനിലേക്കുള്ള കലാകാരന്മാരെ തെരഞ്ഞെടുക്കുന്നതും ഇന്ത്യന്‍ പവലിയന്റെ രൂപകല്‍പനയില്‍ സംഘാടകരെ സഹായിക്കുന്നതും.
നിരവധി ഇന്ത്യന്‍ കലാകാരന്മാര്‍ തന്റെ പരിഗണനയിലുണ്ടെന്നും അവരില്‍ നിന്ന് ആറു മുതല്‍ എട്ടുവരെ പേരെ ആര്‍ട്ട് ഗ്യാലറികള്‍ വഴി തെരഞ്ഞെടുക്കമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഏഷ്യാ - പസഫിക് മേഖലയിലെ പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികള്‍ ഒരേ വേദിയില്‍ പ്രദര്‍ശിപ്പിക്കാനാകുന്നുവെന്നതാണ് പ്രാദേശികവും ദേശീയവുമായി വിഭജിക്കുന്ന പുതിയ വിഭാഗത്തിന്റെ പ്രത്യേകത.
തെക്കുകിഴക്കന്‍ ഏഷ്യ, ഇന്ത്യ, ചൈന, തായ്‌വാന്‍, ജപ്പാന്‍, കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സൃഷ്ടികളാണ് ഇവിടെ ഉണ്ടാകുക. 2011ല്‍ ആരംഭിച്ച ആര്‍ട്ട് സ്‌റ്റേജ് സിംഗപ്പൂര്‍ ഇതിനോടകം ലോകമെമ്പാടുമുള്ള ഗ്യാലറികളുടെയും, കലാകാരന്മാരുടെയും, ചിത്രങ്ങള്‍ ശേഖരിക്കുന്നവരുടെയും, ക്യൂറേറ്റര്‍മാരുടെയും, കലാസ്‌നേഹികളുടെയുമെല്ലാം പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ഏഷ്യയില്‍ നിന്നുള്ള സമകാലികകലയെ രാജ്യാന്തരതലത്തില്‍ സ്ഥാപിക്കാന്‍ ഈ പ്രദര്‍ശനത്തിലൂടെ സാധിക്കുന്നുണ്ട്.
Keywords : Kochi, Kerala, Bose Krishnamachari, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഒരുകൂട്ടം രാജ്യങ്ങള്‍ക്ക് സ്വയം ക്യൂറേറ്റ് ചെയ്ത് പ്രദര്‍ശനം നടത്താനുള്ള ഇടമാണ് 'പ്ലാറ്റ്‌ഫോം'. കൊച്ചിമുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ബോസ് കൃഷ്ണമാചാരിയായിരിക്കും ഇതിലെ ഇന്ത്യന്‍ പവലിയനിലേക്കുള്ള കലാകാരന്മാരെ തെരഞ്ഞെടുക്കുന്നതും ഇന്ത്യന്‍ പവലിയന്റെ രൂപകല്‍പനയില്‍ സംഘാടകരെ സഹായിക്കുന്നതും.
നിരവധി ഇന്ത്യന്‍ കലാകാരന്മാര്‍ തന്റെ പരിഗണനയിലുണ്ടെന്നും അവരില്‍ നിന്ന് ആറു മുതല്‍ എട്ടുവരെ പേരെ ആര്‍ട്ട് ഗ്യാലറികള്‍ വഴി തെരഞ്ഞെടുക്കമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഏഷ്യാ - പസഫിക് മേഖലയിലെ പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികള്‍ ഒരേ വേദിയില്‍ പ്രദര്‍ശിപ്പിക്കാനാകുന്നുവെന്നതാണ് പ്രാദേശികവും ദേശീയവുമായി വിഭജിക്കുന്ന പുതിയ വിഭാഗത്തിന്റെ പ്രത്യേകത.
തെക്കുകിഴക്കന്‍ ഏഷ്യ, ഇന്ത്യ, ചൈന, തായ്‌വാന്‍, ജപ്പാന്‍, കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സൃഷ്ടികളാണ് ഇവിടെ ഉണ്ടാകുക. 2011ല്‍ ആരംഭിച്ച ആര്‍ട്ട് സ്‌റ്റേജ് സിംഗപ്പൂര്‍ ഇതിനോടകം ലോകമെമ്പാടുമുള്ള ഗ്യാലറികളുടെയും, കലാകാരന്മാരുടെയും, ചിത്രങ്ങള്‍ ശേഖരിക്കുന്നവരുടെയും, ക്യൂറേറ്റര്‍മാരുടെയും, കലാസ്‌നേഹികളുടെയുമെല്ലാം പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ഏഷ്യയില്‍ നിന്നുള്ള സമകാലികകലയെ രാജ്യാന്തരതലത്തില്‍ സ്ഥാപിക്കാന്‍ ഈ പ്രദര്‍ശനത്തിലൂടെ സാധിക്കുന്നുണ്ട്.
SUMMARY: Art Stage Singapore 2014 has selected Bose Krishnamachari, president of the Kochi Biennale Foundation and co-curator and Biennale Director of the first edition of Kochi-Muziris Biennale, as its curator for India pavilion in the new ‘Platform’ section.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.