റെയില്‍ പാതയില്‍ ഡിറ്റണേറ്റര്‍; അറസ്റ്റിലായ ആള്‍ നിരപരാധിയെന്ന്‌ പോലീസ്

 


ADVERTISEMENT

റെയില്‍ പാതയില്‍ ഡിറ്റണേറ്റര്‍; അറസ്റ്റിലായ ആള്‍ നിരപരാധിയെന്ന്‌ പോലീസ്
കൊച്ചി: കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ ഡിറ്റണേറ്റര്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ എറണാകുളം സ്വദേശി നിരപരാധിയാണെന്ന്‌ പോലീസ്. അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിരുന്നില്ല.

ഇന്ന്‌ രാവിലെ 10 മണിയോടെയാണ്‌ കോട്ടയം-എറണാകുളം റെയില്‍പാതയില്‍ വെള്ളൂരിന്‌ സമീപം സ്ഫോടകവസ്തുവെന്ന്‌ സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. ഉടനെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും കണ്ടെത്തിയത് ഡിറ്റണേറ്ററാണെന്ന്‌ ബോധ്യമാവുകയും ചെയ്തിരുന്നു. കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ പാളത്തിലുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന്‌ കോട്ടയം-എറണാകുളം റെയില്‍ ഗതാഗതം നിര്‍ത്തുകയും ചെയ്തു. എന്നാല്‍ മറ്റ് വസ്തുക്കളൊന്നും കണ്ടെത്താത്തതിനാല്‍ രണ്ടര മണിക്കൂറിനകം ഗതാഗതം പുനരാരംഭിച്ചു.

സ്‌ഫോടക വസ്തു ബോംബെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് കോട്ടയം എസ് പി സി രാജഗോപാല്‍ അറിയിച്ചിരുന്നു. മൂന്ന് ബാറ്ററികള്‍,ടൈമര്‍, പൈപ്പ്, ഡിറ്റണേറ്റര്‍ എന്നിവയാണ് കണ്ടെത്തിയത്. ഇവ പരസ്പരം ബന്ധിപ്പിച്ചിരുന്നതിലെ തെറ്റാണ് സ്‌ഫോടനം നടക്കാതിരുന്നതിനു കാരണം. അട്ടിമറിസാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

English Summery
Bomb in railway track: Arrested man was innocent, says police
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia