കണ്ണൂര്‍: (www.kvartha.com 20.09.2021) ചെങ്ങളായി തേര്‍ലായി മുനമ്പത്ത് കടവില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീമും തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങില്‍ നിന്നെത്തിയ സേനയുടെ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേര്‍ന്ന് തിങ്കളാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവര്‍ കരക്കെത്തിയപ്പോഴാണ് അന്‍സബിനെ കാണാതായതായി പറഞ്ഞത്. വിവരമറിഞ്ഞയുടന്‍ നാട്ടുകാരും പിന്നീട് തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതായ സ്ഥലത്തിന്റെ അടിത്തട്ടില്‍ ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. തേര്‍ളായി മദ്രസയിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകുന്നേരം മൃതദേഹം തേര്‍ളായി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും. അന്‍സബ് കുറുമാത്തൂര്‍ ഗവ. ഹയര്‍ സെകെന്‍ഡറി സ്‌കൂളില്‍ നിന്ന് 10-ാം തരം പാസായി പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയാണ്. തേര്‍ലായിലെ കെ വി ഹാഷിം-കെ സാബിറ ദമ്പതികളുടെ മകനാണ്.
Keywords: Kannur, News, Kerala, Found Dead, Death, Student, Body of student who went missing found
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.