SWISS-TOWER 24/07/2023

Dead Body | സുഡാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട് അഗസ്റ്റിന്റെ മൃതദേഹം വെള്ളിയാഴ്ച കേരളത്തിലെത്തിക്കും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട് അഗസ്റ്റിന്റെ മൃതദേഹം വെള്ളിയാഴ്ച കേരളത്തിലെത്തിക്കും. സുഡാനില്‍ നിന്നും മൃതദേഹം വ്യോമസേന വിമാനത്തില്‍ ന്യൂഡെല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിക്കും. ഡെല്‍ഹിയില്‍ നിന്ന് എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ഉച്ചയ്ക്ക് രണ്ടര മണിയോടെ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.
Aster mims 04/11/2022

ഏപ്രില്‍ 14നാണ് സുഡാനിലെ തലസ്ഥാനമായ ഖര്‍തൂമിലെ ഫ്‌ലാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ടിന് വെടിയേറ്റതെന്നാണ് വിവരം. ഭാര്യയും മകളും ഈ സമയം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. 

Dead Body | സുഡാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട് അഗസ്റ്റിന്റെ മൃതദേഹം വെള്ളിയാഴ്ച കേരളത്തിലെത്തിക്കും

സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഇരുവരും ഫ്‌ലാറ്റിലെ ബേസ് മെന്റില്‍ അഭയം തേടുകയായിരുന്നു. പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ആല്‍ബര്‍ടിന്റെ ഭാര്യയെയും മകളെയും ഏപ്രില്‍ 27ന് നാട്ടിലെത്തിച്ചിരുന്നു.

Keywords: Kannur, News, Kerala, Albert, Body, Dead body, Albert Augustine, Sudan, Killed, Body Of Albert Augustine Killed In Sudan To Arrive.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia