Mystery | യുവാവിന്റെ മരണം ചികിത്സാപ്പിഴവെന്ന് മാതാവിന്റെ പരാതി; ഒരു വര്‍ഷം പിന്നിട്ട മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്തു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തൃക്കാക്കര വിജോ ഭവന്‍ പള്ളി സെമിത്തേരിയിലാണ് അടക്കിയത്.
● കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
കൊച്ചി: (KVARTHA) യുവാവിന്റെ മരണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് (Medical Negligence) കാരണമെന്ന മാതാവിന്റെ പരാതിയെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം ഒരു വര്‍ഷത്തിനുശേഷം കല്ലറയില്‍ നിന്ന് പുറത്തെടുത്തു. എറണാകുളം തൃക്കാക്കര (Thrikkakara) സ്വദേശി വില്‍സന്റെ (Wilson) മൃതദേഹമാണ് പുറത്തെടുത്തത്.

തൃക്കാക്കര വിജോ ഭവന്‍ പള്ളി സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്തിരുന്നത്. ഇവിടെ നിന്നാണ് അമ്മ മറീനയുടെ പരാതിയെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലാകും പോസ്റ്റുമോര്‍ട്ടം ചെയ്യുക. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവാണ് മകന്റെ മരണത്തിന് കാരണമെന്നായിരുന്നു അമ്മയുടെ പരാതി.
#medicalnegligence #death #exhumation #Kerala #India #justice