Boat | മീന്‍പിടിത്തത്തിന് പോയ ബോടിന്റെ എന്ജിന് നിലച്ചു; തൊഴിലാളികളെ രക്ഷിച്ച് കരയ്ക്കെത്തിച്ചു
Mar 22, 2023, 14:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഴീക്കോട്: (www.kvartha.com) മീന്‍പിടിത്തത്തിന് പോയ ബോടിന്റെ എന്ജിന് നിലച്ചു. ബോടില്‍ എട്ട് തൊഴിലാളികളാണ് ഉണ്ടായിരുന്നത്.കടലില്‍ കുടുങ്ങിയ എല്ലാവരെയും ഫിഷറീസ് വകുപ്പിന്റെ ബോട് രക്ഷിച്ച് കരയിലെത്തിച്ചു.
കടലില്‍ പത്ത് നോട്ടികല്‍ മൈല്‍ അകലെയായി അഴീക്കോട് വടക്ക് പടിഞ്ഞാറ് ആഴക്കടലില്‍ കുടുങ്ങിയ മുനമ്പം പള്ളിപ്പുറം സ്വദേശി ഒബ്സര്ട് ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂവിന് മേരി എന്ന ബോടാണ് കരക്കെത്തിച്ചത്. രാവിലെ എട്ട് മണിയോടുകൂടിയാണ് ബോട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്.
തുടര്‍ന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യേഗസ്ഥരായ ഷൈബു, പ്രശാന്ത് കുമാര്‍ വി എന്‍, ഷിനില്‍കുമാര്‍ റസ്ക്യൂ ഗാര്‍ഡുമാരായ, ശിഹാബ്, ഫസല്‍ ബോട് സ്രാങ്ക് ദേവസ്സി മുനമ്പം, എന്ജിന് ഡ്രൈവര്‍ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Keywords: News, Kerala, boat, Fishermen, Boat's engine stalled and stranded at sea; The fishermen rescued.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

