BMS Conference | ബി എം എസ് കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 4 ന് ചേംബര്‍ ഹാളില്‍ തുടങ്ങും

 


കണ്ണൂര്‍: (KVARTHA) ബിഎംഎസ് കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ നാല്, അഞ്ച് തീയതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് മുന്നോടിയായ ജില്ലാ പ്രവര്‍ത്തക സമിതിയോഗം നാലിന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ മസ്ദൂര്‍ ഭവനില്‍ ചേരും. പ്രതിനിധി സമ്മേളനം അഞ്ചിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ദേശീയ സെക്രടറി വി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

ജില്ലാ പ്രസിഡന്റ് സി വി തമ്പാന്‍ അധ്യക്ഷത വഹിക്കും. ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രടറി എം പി രാജീവന്‍, സംസ്ഥാന ജനറല്‍ സെക്രടറി ജി കെ. അജിത്ത്, സംസ്ഥാന സംഘടനാ സെക്രടറി കെ മഹേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം പി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊവിഡിന് ശേഷം തൊഴില്‍ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. നിരവധി വ്യവസായ ശാലകള്‍ അടച്ച് പൂട്ടുകയും ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തു. 

BMS Conference | ബി എം എസ് കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 4 ന് ചേംബര്‍ ഹാളില്‍ തുടങ്ങും

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷയും മതിയാ വേതനവും ഉറപ്പ് വരുത്തുന്നതിന് സര്‍കാര്‍ കൂടുതല്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. 2023 ഏപ്രിലില്‍ പാറ്റ്നയില്‍ ചേര്‍ന്ന ദേശീയ സമ്മേളനം ഇത് സംബന്ധിച്ച വിഷയം ചര്‍ച ചെയ്ത് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. സംസ്ഥാന ജില്ലാ സമ്മേളനങ്ങള്‍ പ്രക്ഷോഭം നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി വി തമ്പാന്‍,  ജില്ലാ സെക്രടറി എം വേണുഗോപാല്‍, ജില്ലാ വൈസ് പ്രസിഡന്റ് പി കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kannur, News, Kerala, Kerala News, Press Conference, BMS Kannur District Conference will begin on November 4 at the Chamber Hall.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia