Blast | തെലങ്കാനയിലെ നിസാമാബാദില്‍ സ്‌ഫോടനം; ഒരു ബോക്‌സിലുണ്ടായിരുന്ന രാസവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ്

 


ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയിലെ നിസാമാബാദിലുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍. ശനിയാഴ്ചയാണ് ബഡാ ബസാറില്‍ സ്‌ഫോടനമുണ്ടായത്. ഒരു ബോക്‌സിലുണ്ടായിരുന്ന രാസവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് ടൗണ്‍ പൊലീസ് എസ് എച് ഒ പറഞ്ഞു.

സംഭവം നടന്നയുടന്‍ ഫയര്‍ ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തുകയും പരുക്കേവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സ്‌ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് തെളിവ് ശേഖരിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.

Blast | തെലങ്കാനയിലെ നിസാമാബാദില്‍ സ്‌ഫോടനം; ഒരു ബോക്‌സിലുണ്ടായിരുന്ന രാസവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ്

Keywords: News, Hyderabad, Kerala, Police, Blast, Blast in Telangana's Nizamabad.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia