K Surendran | തങ്ങള്‍ക്കെന്തായാലും ആ പരിപാടിയില്ല, സിപിഎം അങ്ങനെ ചെയ്യുമെന്നും കരുതുന്നില്ല; കെ സുധാകരനെതിരെ കൂടോത്രം വച്ചത് വിഡി സതീശന്റെ ആള്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

 
BJP state president K Surendran reacted K Sudhakaran's Black Magic Incident, Kottayam, News, K Surendran, Reacted, K Sudhakaran, Black Magic Incident, KPCC President, Allegation, Politics, Kerala News
BJP state president K Surendran reacted K Sudhakaran's Black Magic Incident, Kottayam, News, K Surendran, Reacted, K Sudhakaran, Black Magic Incident, KPCC President, Allegation, Politics, Kerala News


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തി എല്‍ഡിഎഫ് നേതൃത്വം നടത്തിയത് മാരത്തണ്‍ ചര്‍ചകള്‍

സര്‍കാര്‍ വിരുദ്ധ വികാരവും ന്യൂനപക്ഷ വര്‍ഗീയ പ്രീണനവുമാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിനുള്ള കാരണം
 

കോട്ടയം:(KVARTHA) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടുവളപ്പില്‍ നിന്നും കൂടോത്ര സാധനങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൂടോത്രം വച്ചത് വിഡി സതീശന്റെ ആള്‍ക്കാരാണെന്ന് പറഞ്ഞ അധ്യക്ഷന്‍ തങ്ങള്‍ക്കെന്തായാലും ആ പരിപാടിയില്ലെന്നും സിപിഎം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി. 

കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ കൂടോത്ര സാധനങ്ങള്‍ പുറത്തെടുക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ കെ സുധാകരനോ സുധാകരനൊപ്പം വീഡിയോയില്‍ കണ്ട രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പിയോ തയാറായില്ല. വീഡിയോ എവിടെ നിന്നും കിട്ടി എന്നറിഞ്ഞാല്‍ പ്രതികരിക്കാം എന്നായിരുന്നു ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തി സിപിഎം നേതൃത്വം മാരത്തണ്‍ ചര്‍ചകളാണ് നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ മുസ്ലിം സമുദായ സംഘടനകള്‍ വര്‍ഗീയമായി വോടെടുപ്പിനെ ഉപയോഗിച്ചതിനെക്കുറിച്ച് സിപിഎം സംസാരിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയും സമസ്ത പോലും വര്‍ഗീയ നിലപാടിലേക്ക് തിരിഞ്ഞിട്ടും അതിനെ തള്ളിപ്പറയാന്‍ സിപിഎം തയാറാകുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.


സഖാക്കള്‍ യുഡിഎഫിന് വോട് ചെയ്തതിനെക്കുറിച്ചും അവര്‍ അവലോകനം നടത്തുന്നില്ല. മറിച്ച് തോല്‍വിയുടെ എല്ലാ പഴിയും എസ് എന്‍ ഡി പിക്കും മറ്റുള്ള ഹിന്ദുസംഘടനകള്‍ക്കുമാണ് എന്ന തലതിരിഞ്ഞ വ്യാഖ്യാനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എന്നാല്‍ അത് വസ്തുതാപരമല്ലെന്നും പരാജയത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍കാര്‍ വിരുദ്ധ വികാരവും ന്യൂനപക്ഷ വര്‍ഗീയ പ്രീണനവുമാണ് പരാജയത്തിനുള്ള കാരണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia