നെയ്യാറ്റിന്‍ കരയില്‍ ബിജെപി സ്വീകരിച്ചത് അടവുനയം: പി.പി മുകുന്ദന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നെയ്യാറ്റിന്‍ കരയില്‍ ബിജെപി സ്വീകരിച്ചത് അടവുനയം: പി.പി മുകുന്ദന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍ കര തിരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിച്ചത് അടവുനയമായിരുന്നെന്ന്‌ ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി പി.പി മുകുന്ദന്‍. തിരഞ്ഞെടുപ്പു രംഗത്ത് സിപിഎമ്മിനോട് ബിജെപി പുലര്‍ത്തിയത് മൃദുസമീപനമാണ്. ഇക്കാര്യം അവിടത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞു. ഇടത് വോട്ടുകള്‍ ഒ.രാജഗോപാലിന് ലഭിക്കാന്‍ ഇടയാകുമെന്ന തെറ്റായ വിലയിരുത്തലാകാം ഈ സമീപനത്തിന് കാരണം. ഈ അടവുനയത്തിലൂടെ പരമാവധി വോട്ട് ബിജെപി സ്ഥാനാര്‍ഥി നേടാന്‍ ഇടയാകുമെന്ന് തോന്നുന്നില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

സിപിഐഎം എം.എല്‍.എ ആര്‍ ശെല്‍ വരാജ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതിനെത്തുടര്‍ന്നാണ്‌ നെയ്യാറ്റിന്‍ കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. പിന്നീട് കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറിയ ശെല്‍ വരാജ് നെയ്യാറ്റിന്‍ കരയില്‍ മല്‍സരാര്‍ത്ഥി ആവുകയും ചെയ്തു. എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എഫ് ലോറന്‍സും ബിജെപി സ്ഥാനാര്‍ത്ഥിയായി ഒ രാജഗോപാലുമാണ്‌ മല്‍സരിച്ചത്. ഫലപ്രഖ്യാപനം കാത്തുനില്‍ക്കേ ബിജെപി നടത്തിയ ഈ പ്രസ്താവന തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്.  

English Summery
BJP received special policy in Neyyattinkara 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script