SWISS-TOWER 24/07/2023

Politics | 'ബിജെപിയില്‍ വെറുപ്പിന്റെ രാഷ്ട്രീയം മാത്രം'; കോണ്‍ഗ്രസിലേക്ക് മാറിയതിന് കാരണം കെ സുരേന്ദ്രനാണെന്ന് സന്ദീപ് വാര്യര്‍

 
Sandeep Warrier Joins Congress, Cites K. Surendrans Leadership as Reason
Sandeep Warrier Joins Congress, Cites K. Surendrans Leadership as Reason

Photo Credit: Facebook/ Sandeep G Varier

ADVERTISEMENT

● വ്യക്തി ബന്ധങ്ങളും മാനവിക അടുപ്പങ്ങളും നിലനില്‍ക്കണം.
● ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മില്‍ അഡ്ജസ്റ്റ്‌മെന്‍റ്.
● ഇനി സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നു.

പാലക്കാട്: (KVARTHA) ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യര്‍ (Sandeep G Varier), തന്റെ തീരുമാനത്തിന് കാരണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണെന്ന് ആരോപിച്ചു. ബിജെപിയില്‍ വെറുപ്പിന്റെ രാഷ്ട്രീയം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയം നടത്തുന്ന കോണ്‍ഗ്രസിലേക്ക് താന്‍ ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Aster mims 04/11/2022

കരുവന്നൂര്‍ തട്ടിപ്പ് വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതില്‍ തന്നെ ഒറ്റപ്പെടുത്തിയതിനാലാണ് പാര്‍ട്ടി മാറിയത്. രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ ബന്ധങ്ങളും മാനവിക അടുപ്പങ്ങളും നിലനില്‍ക്കണമെന്നാണ് എക്കാലത്തും ആഗ്രഹിച്ചിട്ടുള്ളത്. സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കാനാണ് എന്റെ തീരുമാനം. ഇത്രയും കാലം ബിജെപിയില്‍ പ്രവര്‍ത്തിച്ചതില്‍ ജാള്യത തോന്നുന്നുവെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു.

എന്തിനാണ് ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്? സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ താങ്ങ് നമ്മള്‍ പ്രതീക്ഷിക്കും. എല്ലായിപ്പോഴും വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന സംഘടനയില്‍നിന്നു പിന്തുണയും സ്‌നേഹവും പ്രതീക്ഷിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ കണ്ട് മടുത്താണ് പാര്‍ട്ടി മാറുന്നത്. 

ശ്രീനിവാസന്‍ വധക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട 17 പ്രതികള്‍ക്കു ജാമ്യം കിട്ടിയത് എങ്ങനെയാണെന്നു ബിജെപി നേതൃത്വം മറുപടി പറയണം. ബലിദാനിയായ ശ്രീനിവാസനുവേണ്ടി എന്താണ് മികച്ച അഭിഭാഷകനെ ഹാജരാക്കാതിരുന്നത്? ആരാണതിന് പിന്നില്‍ കളിച്ചത്? ബലിദാനികളെ ഒറ്റിക്കൊടുത്തത് ഞാനല്ല, നിങ്ങളുടെ കൂട്ടത്തിലാണെന്ന് ബിജെപി അണികള്‍ അറിയണം. ഒറ്റുകാരന്റെ വിശേഷണം ചേരുന്നത് ബിജെപി നേതൃത്വത്തിനാണ്, എനിക്കല്ല. ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യേണ്ടത് പാര്‍ട്ടി നേതൃത്വത്തെയാണ്, എന്നെയല്ല. 

എന്നെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ച നേതാക്കള്‍ക്ക് നന്ദി. ഇനി കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയില്‍ ജനിച്ചുവീഴുന്ന എല്ലാ കുട്ടികളുടെയും ഡിഎന്‍എയില്‍ കോണ്‍ഗ്രസിന്റെ ആശയമുണ്ട്. വിദ്വേഷത്തിന്റെ ക്യാംപില്‍നിന്ന് പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

#KeralaPolitics #BJP #Congress #SandeepWarrier #KSurendran #politicaldefection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia