SWISS-TOWER 24/07/2023

ബി.ജെ.പി ഇടുക്കി ഹര്‍ത്താല്‍ പൂര്‍ണം

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 08.09.2015) മൂന്നാറില്‍ ബി.എം.എസ് നേതാക്കള്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നലെ ജില്ലയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. വാണിജ്യ മേഖല നിശ്ചലമായി. കുമളിയില്‍ പത്ര വിതരണ വാഹനം തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു. പണിമുടക്കു നടക്കുന്ന മൂന്നാറില്‍ ഒഴികെ തോട്ടം മേഖലയെ കാര്യമായി ഹര്‍ത്താല്‍ ബാധിച്ചില്ല. സി.എസ്.ഡി.എസ് സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ കട്ടപ്പനയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ബി.ജെ.പി ഇടുക്കി ഹര്‍ത്താല്‍ പൂര്‍ണം
കുമളി മൂന്നാം മൈലില്‍ ഇന്നലെ പുലര്‍ച്ചെയാണ് പത്രവാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ഡ്രൈവര്‍ കുമളി മുകളേല്‍ വീട്ടില്‍ ജോസഫ് മാത്യ(45)വിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരായ സിബി വടക്കേതില്‍, ജിനദേവന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

ബി.എം.എസ് ജില്ലാ പ്രസിഡന്റ് വി.എന്‍ രവീന്ദ്രന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി സോജന്‍ ജോസഫ് എന്നിവര്‍ക്കെതിരെ മൂന്നാറിലുണ്ടായ ആക്രമണം സി.പി.എം ആസുത്രണം ചെയ്തതാണെന്ന് ബി.എം.എസ് മേഖല പ്രസിഡന്റ് കെ.ജയന്‍, സെക്രട്ടറി കെ.ആര്‍ വിജയന്‍ എന്നിവര്‍ തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സി.ഐ.ടി.യു അടക്കമുളള ട്രേഡ് യൂണിയനുകളില്‍ നിന്നും ബി.എം.എസിലേക്ക് തൊഴിലാളികള്‍ പോകുന്നത് തടയാനാണ് ഈ ആക്രമണം. പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ പോലീസ് സൂപ്രണ്ട് ഓഫീസ് മാര്‍ച്ച് അടക്കമുളള സമരപരിപാടികള്‍ നടത്തുമെന്ന് അവര്‍ പറഞ്ഞു.

ഹര്‍ത്താലിനോട് അനുബന്ധിച്ച് ബി.ജെ.പി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. തൊടുപുഴയില്‍ പ്രസ് ക്ലബ്ബ് പരിസരത്തുനിന്നാരംഭിച്ച  പ്രകടനത്തിന് ബി.ജെ.പി. ദേശീയ സമിതി അംഗം പി പി സാനു, സംസ്ഥാന സമിതി അംഗം സന്തോഷ് അറയ്ക്കല്‍, നിയോജകമണ്ഡലം പ്രസിഡന്റ കെ എസ് അജി എന്നിവര്‍ നേതൃത്വം നല്‍കി.


Keywords : Idukki, BJP, Harthal, Kerala, Munnar. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia