Disqualified | പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ ബിജെപി കൗണ്‍സിലറെ അയോഗ്യനാക്കി
Feb 1, 2023, 09:04 IST
കണ്ണൂര്‍: (www.kvartha.com) തലശേരി നഗരസഭാ കൗണ്‍സിലറും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷിനെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും അയോഗ്യനാക്കി. സ്ഥിരമായ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ കൗണ്‍സില്‍ ചട്ടപ്രകാരമാണ് നടപടി. തുടര്‍ചയായി ആറ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അയോഗ്യനാക്കാമെന്നാണ് ചട്ടം.
ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന നഗരസഭായോഗത്തില്‍ 30-ാമത്തെ അജെന്‍ഡയിലാണ് ഈക്കാര്യം രേഖപ്പെടുത്തിയത്. മഞ്ഞോടി പതിനേഴാം വാര്‍ഡിലെ കൗണ്‍സിലറായ ലിജേഷ് സിപിഎം പ്രവര്‍ത്തകനായ പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. 2022-ഫെബ്രുവരി 21ന് പുലര്‍ചെയാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് അറസ്റ്റിലായ ലിജേഷ് ഇന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാള്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈകോടതിയും തളളിയിരുന്നു.
Keywords: Kannur, News, Kerala, BJP, Politics, Case, BJP councilor accused in Punnol Haridasan murder case disqualified.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.