അഭയക്കേസ് റിപോര്‍ട്ടില്‍ ബിഷപ്പിനെതിരെ പരാമര്‍ശം; സിബിഐക്കെതിരെ കോട്ടയം അതിരൂപത
Jul 24, 2012, 21:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം സിസ്റ്റര്‍ അഭയകൊലക്കേസില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടില്‍ ബിഷപ്പിനെതിരെ പരാമര്‍ശമുണ്ടായതിനെ തുടര്‍ന്ന് സിബിഐക്കെതിരെ കോട്ടയം അതിരൂപത രംഗത്തെത്തി.
സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ ലൗസിയുമായി ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് അടുത്തബന്ധം ഉണ്ടായിരുന്നതായാണ് സിബിഐ റിപോര്‍ട്ട്. അഭയ കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും ഫാദര്‍ ജോസ് പിതൃക്കയിലും ഇവരെ സഹായിച്ചിരുന്നതായും പരാമര്‍ശമുണ്ട്.
കോട്ടയം ബിസിഎം കോളേജിലെ പ്രൊഫസറായിരുന്ന ത്രേസ്യാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ വെളിപ്പെടുത്തല്‍. സിസ്റ്റര്‍ ലൗസി ബിസിഎം കോളേജിലെ ഹിന്ദി അധ്യാപികയും അഭയ കൊല്ലപ്പെട്ട കാലയളവില്‍ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ സെഫിയുടെ റൂംമേറ്റുമായിരുന്നു.
ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിബിഐ റിപോര്‍ട്ടെന്നാണ് കോട്ടയം അതിരൂപതയുടെ പരാതി. സിബിഐക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അതിരൂപത അറിയിച്ചു.
English Summery
Bishop turned against CBI on sister Abhaya murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

