ബിനീഷ് കോടിയേരിക്ക് പാസ്പോര്‍ട്ട് ലഭിച്ചത് 8 ക്രിമിനല്‍കേസുകള്‍ നിലവിലുള്ളപ്പോള്‍
Dec 18, 2011, 14:23 IST
ADVERTISEMENT
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് പാസ്പോര്‍ട്ട് ലഭിച്ചത് 8 ക്രിമിനല്‍ കേസുകള്‍ നിലവിലിരിക്കേ ആയിരുന്നെന്ന് പോലീസിന്റെ സത്യവാങ്മൂലം. ബിനീഷിന് പാസ്പോര്‍ട്ട് അനുവദിച്ചതിലെ പാകപ്പിഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡ്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി വി.കെ.രാജു ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പോലീസിന്റെ സത്യവാങ്മൂലം. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ, 2007ല്‍ കോഴിക്കോട് നിന്നായിരുന്നു പാസ്പോര്‍ട്ട് അനുവദിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് കമ്മീഷണര്‍ പരിശോധിക്കുന്നുണ്ടെന്നും തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
English Summery
Thiruvananthapuram: Bineesh Kodiyeri got passport as there exist 8 criminal case against him.
English Summery
Thiruvananthapuram: Bineesh Kodiyeri got passport as there exist 8 criminal case against him.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

