വിഎസിന്റെ പോസ്റ്റര്‍ പതിച്ച സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിന്‌ തീവെച്ചു

 


വിഎസിന്റെ പോസ്റ്റര്‍ പതിച്ച സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിന്‌ തീവെച്ചു
ഏഴുകോണ്‍: വിഎസിനും വധിക്കപ്പെട്ട ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരനും അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ചു. മാരൂര്‍ സ്വദേശി സുരേഷിന്റെ ബൈക്കാണ്‌ അഗ്നിക്കിരയാക്കിയത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ്‌ സംഭവം നടന്നത്. രാത്രി ഒന്നിനു ബൈക്കിലെത്തിയ സംഘമാണു വീടിനു 10 മീറ്റര്‍ അകലെയുണ്ടായിരുന്ന പോര്‍ച്ചിലെ ബൈക്ക് തീവച്ചു നശിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം കരീപ്രയില്‍ പല ഭാഗത്തും വിഎസ് അനുകൂല പോസ്റ്റര്‍ പതിക്കുന്നതിനു സിപിഎം കോട്ടവിള മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ സുരേഷ് മുന്‍നിരയിലുണ്ടായിരുന്നു.

English Summery
CPM activist's bike burnt by miscreants who paste VS favored posters. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia