കുറ്റ്യാടിയില്‍ ബൈകുകള്‍ കൂട്ടിയിടിച്ച് അപകടം; 3 മരണം

 


കോഴിക്കോട്: (www.kvartha.com 14.07.2021) കുറ്റിയാടയില്‍ ബൈകുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. റഹീസ്, അബ്ദുല്‍ ജാബിര്‍, ജെറിന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച് ബുധനാഴ്ച രാത്രിയാണ് അപകടം. 

റഹീസും ജാബിറും കക്കട്ട് പതിരാപറ്റ സ്വദേശികളാണ്. ജെറിന്‍ കവിലും പാറ സ്വദേശിയാണ്. ഇവര്‍ സഞ്ചരിച്ച ബൈകുകള്‍ നേര്‍ക്കുനേരെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിത വേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കുറ്റ്യാടിയില്‍ ബൈകുകള്‍ കൂട്ടിയിടിച്ച് അപകടം; 3 മരണം

Keywords:  Kozhikode, News, Kerala, Accident, Death, Bike, Hospital, Bike accident in Kutyadi; 3 death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia