സൗജന്യ യൂണിഫോം വിതരണ പദ്ധതിയില്‍ അഴിമതി; ലീഗിലും കോണ്‍ഗ്രസിലും എതിര്‍പ്പ്
Jan 5, 2014, 11:58 IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ബി.പി.എല്‍ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കുന്ന പദ്ധതിയില്‍ വന്‍ അഴിമതി. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മുസ്്‌ലിം ലീഗിലും സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിലും വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷം തന്നെ തിരക്കിട്ടു പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവച്ചേക്കും.
നിയമസഭയില്‍ ഈ പ്രശ്‌നം തെളിവുകളോടെ ഉന്നയിക്കാന്‍ പ്രതിപക്ഷവും തയ്യാറെടുക്കുന്നുവെന്നാണു വിവരം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച ബുധനാഴ്ച അവസാനിച്ചു സഭ പിരിഞ്ഞ ശേഷം 27ന് വീണ്ടും ചേരുമ്പോള്‍ തന്നെ പ്രശ്‌നം ഉന്നയിക്കാനാണ് നീക്കം. എന്നാല്‍ അതിനു മുമ്പേ യൂണിഫോം കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കണം എന്നാണ് കോണ്‍ഗ്രസിലെയും ലീഗിലെയും ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
കുട്ടികളുടെ യൂണിഫോം സൗജന്യമായി നല്‍കുന്നതിന് സ്‌കൂളുകള്‍ തുണി വാങ്ങാന്‍ എംപാനല്‍ ചെയ്തിരിക്കുന്ന സ്വകാര്യ കമ്പനികളുടെ ലിസ്റ്റാണ് മുഖ്യമായും വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. അധ്യയന വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം തികച്ചും ഇല്ലാതിരിക്കെ യൂണിഫോം മാറ്റാനുള്ള പദ്ധതി നടപ്പായി വരുമ്പോഴേക്കും സ്‌കൂളുകള്‍ അടയ്ക്കാറാവുകയും ചെയ്യും. നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ഭൂരിഭാഗവും തുടര്‍ന്നു പഠിക്കാന്‍ പോകുന്നത് വേറെ യു.പി സ്്കൂളില്‍ ആയിരിക്കും. അതുകൊണ്ട് ഇപ്പോള്‍ തയ്യാറാക്കുന്ന യൂണിഫോം അവര്‍ക്ക് ഉപകരിക്കില്ല.
ഇതേ പ്രശ്‌നം യു.പി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഹൈസ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കുമുണ്ട്. എട്ടാം ക്ലാസിലേക്ക് വേറെ സ്‌കൂളിലേക്ക് മാറിപ്പോകുന്ന ഇപ്പോഴത്തെ ഏഴാം ക്ലാസുകാര്‍ക്ക് ഇപ്പോള്‍ തയ്യാറാക്കുന്ന യൂണിഫോം ഉപകരിക്കില്ല. ഒന്നുമുതല്‍ എട്ടു വരെ ക്ലാസുകളിലേക്കാണ് സര്‍ക്കാര്‍ സൗജന്യ യൂണിഫോം നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് 400 രൂപ നിരക്കിലാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. അത് പരിമിത തുകയാണെങ്കിലും കമ്പനികളില്‍ നിന്ന് സംസ്ഥാനത്തെ ആയിരക്കണക്കിനു സ്‌കൂളുകള്‍ നടത്തുന്ന യൂണിഫോം തുണി പര്‍ച്ചേസ് വഴി വന്‍തുകയാണ് അവര്‍ക്ക് ഒറ്റയടിക്കു ലഭിക്കുന്നത്.
കമ്പനികളെ സര്‍ക്കാര്‍ ലിസ്റ്റില്‍ പെടുത്തുന്നതിലാണ് അഴിമതി നടന്നിരിക്കുന്നത്. കമ്പനികള്‍ക്കും സര്‍ക്കാരിനും ഇടയില്‍ നിന്ന ചിലരും ചില ഉന്നത നേതാക്കളും ഉദ്യോഗസ്ഥരുമാണത്രേ അഴിമതിക്കു പിന്നില്‍. ബി.പി.എല്‍ കുട്ടികള്‍ക്കു മാത്രമാണ് സൗജന്യ യൂണിഫോം. ഒരേ സ്‌കൂളിലെ എ.പി.എല്‍ വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്ക് വേറെ യൂണിഫോം സാധിക്കാത്തതിനാല്‍ അവര്‍ക്കുവേണ്ടി അതേ കമ്പനികളുടെ അതേ തരം തുണി വാങ്ങേണ്ടിവരും. അതുകൂടി കണക്കിലെടുക്കുമ്പോള്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന വന്‍ നേട്ടത്തിന് ആനുപാതികമായാണ് കമ്മീഷന്‍ വാങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മാസം 13ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിലാണ് എംപാനല്‍ ചെയ്ത കമ്പനികളുടെ ലിസ്റ്റുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ മഫത്‌ലാല്‍ ഇന്‍ഡ്‌സ്ട്രീസ്, രാജസ്ഥാനിലെ സുസുക്കി ടെക്‌സ്റ്റൈല്‍സ്, മുംബൈയിലെ അലോക് ഇന്‍ഡസ്ട്രീസ്, രാജസ്ഥാനിലെ തന്നെ ബന്‍സ്വാര സിന്റെക്‌സ് ലിമിറ്റഡ്, മുംബൈയിലെ എസ് കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡ്, രാജസ്ഥാനിലെ സംഗം ഇന്ത്യ ലിമിറ്റഡ്, ഉത്തര്‍പ്രദേശ് നോയിഡയിലെ ആര്‍.എസ്.ഡബ്ല്യു.എം എന്നിവയ്ക്കു പുറമേ ന്യൂഡല്‍ഹിയിലെ നാഷണല്‍ ടെക്‌സ്റ്റൈല്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് മാത്രമാണ് സര്‍ക്കാര്‍ സ്ഥാപനം. കഴിഞ്ഞ മാസം അഞ്ചിന് ഇറങ്ങിയ സര്‍ക്കുലറിനു തുടര്‍ച്ചയായാണ് ഈ ലിസ്റ്റ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Thiruvananthapuram, School, Kerala, Muslim-League, Congress, Uniform, Student, Education, Corruption, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
നിയമസഭയില്‍ ഈ പ്രശ്‌നം തെളിവുകളോടെ ഉന്നയിക്കാന്‍ പ്രതിപക്ഷവും തയ്യാറെടുക്കുന്നുവെന്നാണു വിവരം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച ബുധനാഴ്ച അവസാനിച്ചു സഭ പിരിഞ്ഞ ശേഷം 27ന് വീണ്ടും ചേരുമ്പോള്‍ തന്നെ പ്രശ്‌നം ഉന്നയിക്കാനാണ് നീക്കം. എന്നാല്‍ അതിനു മുമ്പേ യൂണിഫോം കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കണം എന്നാണ് കോണ്‍ഗ്രസിലെയും ലീഗിലെയും ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
കുട്ടികളുടെ യൂണിഫോം സൗജന്യമായി നല്‍കുന്നതിന് സ്‌കൂളുകള്‍ തുണി വാങ്ങാന്‍ എംപാനല്‍ ചെയ്തിരിക്കുന്ന സ്വകാര്യ കമ്പനികളുടെ ലിസ്റ്റാണ് മുഖ്യമായും വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. അധ്യയന വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം തികച്ചും ഇല്ലാതിരിക്കെ യൂണിഫോം മാറ്റാനുള്ള പദ്ധതി നടപ്പായി വരുമ്പോഴേക്കും സ്‌കൂളുകള്‍ അടയ്ക്കാറാവുകയും ചെയ്യും. നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ഭൂരിഭാഗവും തുടര്‍ന്നു പഠിക്കാന്‍ പോകുന്നത് വേറെ യു.പി സ്്കൂളില്‍ ആയിരിക്കും. അതുകൊണ്ട് ഇപ്പോള്‍ തയ്യാറാക്കുന്ന യൂണിഫോം അവര്‍ക്ക് ഉപകരിക്കില്ല.
ഇതേ പ്രശ്‌നം യു.പി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഹൈസ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കുമുണ്ട്. എട്ടാം ക്ലാസിലേക്ക് വേറെ സ്‌കൂളിലേക്ക് മാറിപ്പോകുന്ന ഇപ്പോഴത്തെ ഏഴാം ക്ലാസുകാര്‍ക്ക് ഇപ്പോള്‍ തയ്യാറാക്കുന്ന യൂണിഫോം ഉപകരിക്കില്ല. ഒന്നുമുതല്‍ എട്ടു വരെ ക്ലാസുകളിലേക്കാണ് സര്‍ക്കാര്‍ സൗജന്യ യൂണിഫോം നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് 400 രൂപ നിരക്കിലാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. അത് പരിമിത തുകയാണെങ്കിലും കമ്പനികളില്‍ നിന്ന് സംസ്ഥാനത്തെ ആയിരക്കണക്കിനു സ്‌കൂളുകള്‍ നടത്തുന്ന യൂണിഫോം തുണി പര്‍ച്ചേസ് വഴി വന്‍തുകയാണ് അവര്‍ക്ക് ഒറ്റയടിക്കു ലഭിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Thiruvananthapuram, School, Kerala, Muslim-League, Congress, Uniform, Student, Education, Corruption, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.