Accident | ഇരിട്ടിയെ തേടിയെത്തിയ മറ്റൊരു ദുരന്തവാര്‍ത്ത; ബെംഗ്ളൂറില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Apr 27, 2023, 08:39 IST
ബെംഗ്‌ളൂറു: (www.kvartha.com) കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലുണ്ടായ വാഹനപകടത്തില്‍ ഇരിട്ടി ഡോണ്‍ബോസ്‌കോ കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഇതിനു ശേഷം മറ്റൊരു ദുരന്തവാര്‍ത്തയാണ് ഇരിട്ടിയെ തേടിയെത്തിയത്. ബെംഗ്‌ളൂറിലെ വാഹനാപകടത്തില്‍ ഇരിട്ടി സ്വദേശിനിയായ വിദ്യാര്‍ഥിനി ദാരുണമായി മരിച്ചു. ഇരിട്ടി കച്ചേരിക്കടവ് തെക്കേല്‍ സജിയുടെ മകള്‍ അഷ്മിത സജി(19) ആണ് മരിച്ചത്.
അഷ്മിത സഞ്ചരിച്ച ഇരുചക്ര വാഹനവും ട്രകും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. കര്‍ണാടക കോളജില്‍ ഫാം ഡി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അഷ്മിത. അഷ്മിതയുടെ മാതാപിതാക്കള്‍ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗ്‌ളൂറിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരന്‍: ആശിഷ്.
Keywords: Bengaluru, News, National, Student, Road, Accident, Death, Iritty, Bengaluru: Iritty Native student died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.