ബംഗാളിപെണ്കുട്ടിക്ക് സര്‍ക്കാര്‍ ചിലവില്‍ അറിയാത്ത ഭാഷയില്‍ കൗണ്‍സിലിംഗ്
Jan 3, 2012, 15:40 IST
ADVERTISEMENT
കണ്ണൂര്‍: കണ്ണൂരില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സം രക്ഷണത്തിലും കണ്ണീരുതോരുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച ധനസഹായം അടുത്ത ബന്ധുക്കള്‍ ഇല്ല എന്ന കാരണത്താല്‍ പെണ്‍കുട്ടിക്ക് നല്‍കാതെ ആശുപത്രി അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് ദിവസവും മുടങ്ങാതെ സര്‍ക്കാര്‍ ചിലവില്‍ അറിയാത്ത ഭാഷയായ മലയാളത്തില്‍ ഡോക്ടര്‍മാര്‍ നല്കുന്ന കൗണ്‍സിലിംഗും. ജോലിക്ക് പോകാതെ പെണ്‍കുട്ടിക്ക് കൂട്ടിരിക്കുന്നവര്‍ക്ക് ആഹാരത്തിനുപോലും മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരുന്നു. കഴിഞ്ഞ ദിവസം വരെ ജനറല്‍ വാര്‍ഡില്‍ ഒരു കാഴ്ച വസ്തുവിനെ പോലെയായിരുന്നു പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്. പെണ്‍കുട്ടിക്കു മതിയായ സൗകര്യങ്ങളില്ലെന്ന ആരോപണവുമായി വിവിധ സംഘടനകള്‍ രംഗത്തു വന്നതോടെയാണ് അധികൃതര്‍ പ്രത്യേക മുറി അനുവദിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

