എന്‍ഡോസള്‍ഫാന്‍: എല്ലാവര്‍ക്കും ആനുകൂല്യം കിട്ടും: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച ഒരാള്‍ക്കുപോലും ആനുകൂല്യം കിട്ടാതിരിക്കാന്‍ പാടില്ലെന്ന് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിതനായ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. കാസര്‍കോട്ടെത്തിയ അദ്ദേഹം ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

സമിതി അംഗങ്ങളായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി, ലോ സെക്രട്ടറി രാമരാജ പ്രേമപ്രസാദ് എന്നിവരും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ക്കൊപ്പം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍തന്നെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യത്തില്‍ പലകാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മനോവൈകല്യമുള്ളവര്‍ക്കും, കിടപ്പിലായവര്‍ക്കും അഞ്ച് ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയും സഹായധനം വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

27 കോടി രൂപ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചു കഴിഞ്ഞു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് പെന്‍ഷന്‍ സ്‌കീം അടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. നിരവധി പുതിയ അപേക്ഷകള്‍ വരുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പ്രശ്‌നം പഠിക്കാനും ട്രിബ്യൂണല്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊള്ളാനും തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

12 വര്‍ഷം മുമ്പ് തന്നെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. അന്ന് കുട്ടികളായിരുന്ന പലരുമാണ് ഇതിന്റെ ഇരകളായി മാറിയത്. പുതിയതായി ആര്‍ക്കും രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നതാണ് സമിതിക്ക് വിലയിരുത്താന്‍ കഴിഞ്ഞിട്ടുള്ളത്.

ജനപ്രതിനിധികളുമായും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മെമ്പര്‍മാര്‍, സാമൂഹ്യ സംഘടനകള്‍, എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചവര്‍ എന്നിവരടക്കമുള്ളവരില്‍ നിന്നും, ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും വിശദമായ വിവരങ്ങള്‍ ശേഖരിക്കും. നേരത്തേ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പഠനം നടത്തിയ എല്ലാ റിപോര്‍ട്ടുകളും പരിശോധിക്കും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്രതിക്കൂട്ടിലുള്ളത് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും രണ്ട് സ്ഥാപനങ്ങളാണ്. അതുകൊണ്ട് തന്നെ ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ടതുണ്ട്.

എന്‍ഡോസള്‍ഫാന്‍ കമ്പനിക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് കരുതുന്നില്ല. നേരത്തെ ആസ്ബറ്റോസ് ഉപയോഗിക്കുന്നതു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അവ നിരോധിക്കുകയാണ് ചെയ്തത്. ഇവിടെയും അതാണുണ്ടായിരിക്കുന്നത്. നിര്‍മാണ കമ്പനിയില്‍ നിന്നും നഷ്ട പരിഹാരം ഈടാക്കുന്നതിനായി നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ സമിതിക്ക് താല്‍പര്യമില്ലെന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു. കമ്പനിയെ കോടതി കയറ്റാതെ അവരില്‍ നിന്നും അര്‍ഹമായ വിഹിതം നേടിയെടുക്കുക എന്ന കാര്യമാണ് പരിശോധിക്കേണ്ടതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ സൂചന നല്‍കുന്നു.

എന്‍ഡോസള്‍ഫാന്‍: എല്ലാവര്‍ക്കും ആനുകൂല്യം കിട്ടും: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ഇന്‍സെക്ടിസൈസ് ആക്ട് പ്രകാരം നിര്‍മാണ കമ്പനിയില്‍ നിന്നും നഷ്ട പരിഹാരം ലഭിക്കുന്നതിന് ഒട്ടേറെ കടമ്പകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ റിപോര്‍ട്ടില്‍ കാര്യമായ ഊന്നല്‍ നല്‍കുക ഒരുരോഗിക്കു പോലും സര്‍ക്കാരിന്റെ സഹായ ധനം കിട്ടാതിരുന്നുകൂട എന്നതായിരിക്കും. പ്ലാച്ചിമട സമിതിയുടെ റിപോര്‍ട്ട് സര്‍ക്കാര്‍ തള്ളിയകാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങളുടെ റിപോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായം നല്‍കുന്നതില്‍ എല്ലാ കാര്യവും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ കാര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഉണ്ടാക്കുന്നതിനുള്ള നിര്‍ദേശങ്ങളും സമിതിയുടെ റിപോര്‍ട്ടിലുണ്ടാകും. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികളുടെ കാര്യത്തിലും സമിതി മുന്തിയ പരിഗണന നല്‍കും. കശുമാവ് കൃഷി മാറ്റി റബ്ബര്‍ വെച്ചാല്‍ തൊഴിലാളികള്‍ക്കെല്ലാം ജോലികിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ ഓരോ കക്ഷികളും ശ്രമിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ വിലയിരുത്തുന്നു.

Related News:
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രതീക്ഷയുമായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ സന്ദര്‍ശനം
Also read:
കാല്‍പന്തുകളിയുടെ നാട്ടില്‍ കടലമ്മ കനിഞ്ഞത് ഫുട്‌ബോള്‍ ചാകര!

Keywords:  Kasaragod, Endosulfan, Victims, Patient, Kerala, Justice Ramachandran Nair, Report, Government, Central Government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia