ADVERTISEMENT
ബേക്കല്‍: രാജസ്ഥാനില്‍ നിന്നുമെത്തിയ 'ലളിത'യ്ക്ക് കടിഞ്ഞൂല്‍ പേറ്. വളരെ അപൂര്‍വ്വമായി കേരളത്തില്‍ നടക്കാറുള്ള ഒരു കടിഞ്ഞൂല്‍ പേറിന് ബേക്കല്‍ ബീച്ച് അധികൃതര്‍ സാക്ഷ്യം വഹിച്ചു. തിങ്കളാഴ്ചയാണ് ലളിത എന്ന ഒട്ടകം തന്റെ ആദ്യസന്താനത്തിന് ജന്മം നല്‍കിയത്. കേരളത്തില്‍ കാലുകുത്തിയ ഉടനെയുണ്ടായ കണ്മണിക്ക് അധികൃതര്‍ 'കേരള്' എന്ന പേരും നല്കി. ബീച്ച് പാര്‍ക്കില്‍ അമ്മയുടേയും അച്ഛന്റേയും വാല്‍സല്യം നുകര്‍ന്ന് രസിക്കുകയാണ് ഈ കുഞ്ഞന്‍ ഒട്ടകം.
കുഞ്ഞന്‍ ഒട്ടകത്തെ ഒന്ന് തൊട്ടുനോക്കണമെന്ന പൂതിയുമായെത്തുന്ന സന്ദര്ശകര്ക്കിട്ട് പിന് കാലുകൊണ്ട് 'പണി' കൊടുക്കാന്‍ ലളിതയും അച്ഛന് ബാദലും മറക്കുന്നില്ല. ഈ ഒട്ടകങ്ങളുടെ ഉടമ കണ്ണൂര്‍ സ്വദേശിയായ മനേഷ് സാജനാണ്. രാജസ്ഥാനില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ തന്നെ ലളിത ഗര്‍ഭിണിയാണെന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നു. പതിമൂന്ന് മാസമണ് ഒട്ടകങ്ങളുടെ ഗര്‍ഭകാലം. വേനല്‍കാലത്ത് കേരളത്തിലും മഴക്കാലത്ത് രാജസ്ഥാനിലുമാണ് ഈ ഒട്ടകങ്ങളുടെ വാസം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.