തുടര്‍ച്ചയായി അപായ സൈറന്‍ മുഴങ്ങി; കുതിച്ചെത്തിയ അഗ്‌നിശമന സേന പൂട്ടു പൊളിച്ചു ബാങ്കിനകത്തു കടന്നു, പരിശോധന നടത്തിയെങ്കിലും തീപിടിത്തം ഉണ്ടായതായി കണ്ടെത്താനായില്ല, സംഭവത്തിനു പിന്നില്‍!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 20.01.2020) തുടര്‍ച്ചയായി അപായ സൈറന്‍ മുഴങ്ങുന്ന വിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് കുതിച്ചെത്തി. എന്നാല്‍ പൂട്ടിക്കിടക്കുന്ന ബാങ്ക് തുറക്കുന്നതിനായി അഗ്നിശമന സേന ബാങ്ക് അധികൃതരെ 45 മിനിറ്റോളം കാത്തുനിന്നു. അധികൃതര്‍ക്ക് എത്താന്‍ കഴിയാത്തതിനാലും സൈറന്‍ തുടര്‍ന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നതിനാലും അഗ്നിരക്ഷാ സേന പൂട്ടു പൊളിച്ചു അകത്തുകയറി.

ഫയര്‍ ഓഫിസര്‍ പി എസ് സാബുലാല്‍ എത്തിയാണ് പൂട്ടു പൊളിച്ചു അകത്തുകടക്കാന്‍ നിര്‍ദേശം നല്‍കിയത്. ഒടുവില്‍ പൂട്ടു പൊളിച്ചു അകത്തു കടന്നപ്പോള്‍ തീയോ പുകയോ കണ്ടെത്താനായില്ല. ഹൈസ്‌കൂള്‍ ജംക്ഷനു സമീപമുള്ള യൂണിയന്‍ ബാങ്ക് ശാഖയിലില്‍ തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. അപായ സൈറന്‍ മുഴങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകനാണ് വെസ്റ്റ് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചത്.

തുടര്‍ച്ചയായി അപായ സൈറന്‍ മുഴങ്ങി; കുതിച്ചെത്തിയ അഗ്‌നിശമന സേന പൂട്ടു പൊളിച്ചു ബാങ്കിനകത്തു കടന്നു, പരിശോധന നടത്തിയെങ്കിലും തീപിടിത്തം ഉണ്ടായതായി കണ്ടെത്താനായില്ല, സംഭവത്തിനു പിന്നില്‍!

കടപ്പാക്കടയില്‍ നിന്നു ഫയര്‍ഫോഴ്‌സും പോലീസും എത്തിയപ്പോള്‍ നേരിയ ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ അകത്തുകടന്ന് പരിശോധന നടത്തിയെങ്കിലും തീപിടിത്തം ഉണ്ടായതായി കണ്ടെത്താനായില്ല. പിന്നാലെ ബാങ്കിനെ പ്രതിനിധിയായി ഉദ്യോഗസ്ഥ സ്ഥലത്തെത്തി. പരിസരത്തു തീ കത്തിച്ചതിന്റെ പുക അകത്തു കടന്നതോ ഉപകരണത്തിന്റെ തകരാറോ ആയിരിക്കാം സൈറന്‍ മുഴങ്ങാന്‍ കാരണമെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kollam, News, Kerala, Fire, Bank, Police, Bank siren caused chaos in Kollam
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia