Found | കാണാതായ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ ബെംഗ്‌ളൂറില്‍ കണ്ടെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടപ്പള്ളി: (www.kvartha.com) കാണാതായ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബൈജുവിനെ ബെംഗ്‌ളൂറില്‍ നിന്ന് കണ്ടെത്തി. എഎസ്‌ഐ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എഎസ്‌ഐ കണ്ടെത്തിയത്.
സുഹൃത്തിനെ കാണാന്‍ പോയതാണെന്നാണ് എഎസ്‌ഐ പൊലീസിനോട് പറഞ്ഞത്. ബൈജുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ തൃപ്പൂണിത്തറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ണൂരിലെ എടിഎമില്‍ നിന്ന് എഎസ്‌ഐ ബൈജു പണം പിന്‍വലിച്ചതായി കണ്ടെത്തി. പിന്നീട് ഇദ്ദേഹം ബെംഗ്‌ളൂറില്‍ ഉണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
Keywords: News, Kerala, Found, Missing, Police, Police Station, Bangalore: Missing police officer found.

