Found | കാണാതായ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ ബെംഗ്‌ളൂറില്‍ കണ്ടെത്തി

 


ADVERTISEMENT

ഇടപ്പള്ളി: (www.kvartha.com) കാണാതായ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബൈജുവിനെ ബെംഗ്‌ളൂറില്‍ നിന്ന് കണ്ടെത്തി. എഎസ്‌ഐ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എഎസ്‌ഐ കണ്ടെത്തിയത്.

Aster_MIMS

സുഹൃത്തിനെ കാണാന്‍ പോയതാണെന്നാണ് എഎസ്‌ഐ പൊലീസിനോട് പറഞ്ഞത്. ബൈജുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ തൃപ്പൂണിത്തറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ണൂരിലെ എടിഎമില്‍ നിന്ന് എഎസ്‌ഐ ബൈജു പണം പിന്‍വലിച്ചതായി കണ്ടെത്തി. പിന്നീട് ഇദ്ദേഹം ബെംഗ്‌ളൂറില്‍ ഉണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

Found | കാണാതായ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ ബെംഗ്‌ളൂറില്‍ കണ്ടെത്തി

Keywords: News, Kerala, Found, Missing, Police, Police Station, Bangalore: Missing police officer found.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia