അടിമാലിയില്‍ ബേകെറി ഉടമയെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 19.07.2021) ബേകെറി ഉടമയെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്താണ് സംഭവം. ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് മരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം പറയുന്നത്. കച്ചവട ആവശ്യങ്ങള്‍ക്ക് വിനോദ് ചില സ്ഥാപനങ്ങളില്‍ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കൂടുംബാംഗങ്ങള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു. 
Aster_MIMS

അടിമാലിയില്‍ ബേകെറി ഉടമയെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Idukki, News, Kerala, Death, Found Dead, Police, Family, Bakery shop owner found dead in shop
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia