കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പി ജയരാജന് ജാമ്യം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അനുകൂല നിലപാട് ഡയറക്ടര്‍ ജനറല്‍ ഓഫ് പോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ജാമ്യം.
പി ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ തവണ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. നാളെമുതല്‍ കോടതിക്ക് അവധിയായതിനാല്‍ ജാമ്യ ഉത്തരവ് ഫാക്സായി കണ്ണൂര്‍ കോടതിയിലെത്തിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. അതിനാല്‍ ജയരാജന്‍ ഇന്നു തന്നെ മോചിതനായേക്കും. അതേ സമയം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.

Key Words: Kerala, P. Jayarajan, Shukur murder, Bail, Allowed, High Court of Kerala, Kochi, Kannur, CPI(M), holiday,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.