Snake | പറശിനികടവില്‍ നവാതിഥികളായി 23 പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പറശിനിക്കടവ് സ്‌നേക് പാര്‍ക് ആന്‍ഡ് സൂവില്‍ നവാതിഥികളായി 'കാ'യുടെ മുട്ട വിരിഞ്ഞ് 23 കുഞ്ഞുങ്ങള്‍ എത്തി. 'കാ' എന്ന് വിളിക്കുന്ന പെരുമ്പാമ്പാണ് 23 മക്കളെ വിരിയിച്ചെടുത്തത്. എഴുത്തുകാരന്‍ കുഡ്യാര്‍ഡ് കിപ്‌ലിങിന്റെ പ്രശസ്തമായ ജംഗിള്‍ ബുകിലെ  പാമ്പിന്റെ പേരോട് കൂടിയ 'കാ' കഴിഞ്ഞ ഏപ്രില്‍ മാസം ഏഴാം തീയതിയാണ് മുട്ടകളിട്ടത്. പെരുമ്പാമ്പുകള്‍ അടയിരിക്കാറുണ്ടെങ്കിലും സ്‌നേക് പാര്‍കില്‍ വിരിഞ്ഞ മുട്ടകള്‍ എല്ലാം തന്നെ പ്രത്യേകമായി വെച്ച് വിരിയിച്ചെടുക്കുകയായിരുന്നു. 
Aster mims 04/11/2022

65 ദിവസം എടുത്ത് ജൂണ്‍ പതിനൊന്നാം തീയതിയാണ് മുട്ടകള്‍ വിരിഞ്ഞത്. എല്ലാ കുഞ്ഞുങ്ങളും  നല്ല ആരോഗ്യവാന്‍മാരായി ഇരിക്കുന്നുണ്ട്. പെരുമ്പാമ്പിന് 91 കിലോഗ്രാം വരെ ഭാരം ഉണ്ടാകാറുണ്ട്. ജീവനുള്ള മൃഗങ്ങളെ ആണ് ഇവ ആഹാരമാക്കാറുള്ളത്. പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവയാണ് പ്രധാന ആഹാരം. വിഷമില്ലാത്തവയാണ് പെരുമ്പാമ്പുകള്‍ മറ്റ് ജീവികളെ വരിഞ്ഞു മുറുക്കി കൊന്നാണ് ഭക്ഷിക്കുക. ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് ഇണ ചേരുന്നത്. 58 മുതല്‍ 90 ദിവസം വരെ മുട്ട വിരിയാന്‍ എടുക്കാറുണ്ട്. ഒരു പ്രാവശ്യം എട്ടു മുതല്‍ നൂറു വരെ മുട്ടകള്‍ ഇടാറുണ്ട്.

Snake | പറശിനികടവില്‍ നവാതിഥികളായി 23 പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെത്തി

ജൂണ്‍ മാസം ഒന്‍പതിന് സ്‌നേക് പാര്‍കിലെ 'മാനസ' എന്ന അണലി 25 കുഞ്ഞുങ്ങളെ  പ്രസവിച്ചിരുന്നു. 2023 ജനുവരി മുതല്‍ നിരവധി പുതിയ അതിഥികള്‍ സ്‌നേക് പാര്‍ക് കുടുംബത്തിലേക്ക് എത്തിയിരുന്നു. 'കല്യാണി' എന്ന നീര്‍ക്കോലിയുടെ കുഞ്ഞുങ്ങള്‍, റാന്‍, ഇവ, നോവ എന്ന എമു കുഞ്ഞുങ്ങള്‍, കേശു എന്ന തൊപ്പിക്കുരങ്ങ്, ബെല്ല എന്ന വിറ്റാക്കര്‍ മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങള്‍, വാസുകി, മാനസ എന്നീ അണലി പാമ്പിന്റെ കുഞ്ഞുങ്ങള്‍, ഏറ്റവും ഒടുവിലായി 'കാ' എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങള്‍ കൂടി സ്‌നേക് പാര്‍ക് കുടുംബത്തിലേക്ക് ചേരുകയാണ്. ഇവയെ കാണാന്‍ നിരവധിയാളുകള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. ഇവര്‍ക്കായി അധികൃതര്‍ പ്രത്യേക സൗകര്യമാണ് ഏര്‍പെടുത്തിയിട്ടുള്ളത്.

Keywords: Kannur, News, Kerala, Parassinikadavu, Snake, Snake park, 23 baby pythons arrived as new guests at Parassinikadavu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia