ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

കൊല്ലം: (www.kvartha.com 09.04.2020) ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വിളക്കുടി സ്‌നേഹതീരത്തിന് മുന്നിലെ വീടിന് മുന്നിലാണ് ബുധനാഴ്ച അര്‍ധരാത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കുന്നിക്കോട് പൊലീസ് വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് എത്തുകയും തുടര്‍ന്ന് കുഞ്ഞിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുഞ്ഞ് ആരോഗ്യവതിയാണെന്ന് പൊലീസും ഡോക്ടര്‍മാരും അറിയിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ ഉടന്‍ ശിശുക്ഷേമസമിതിക്ക് കൈമാറും.

ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Keywords: Kollam, News, Kerala, Girl, Baby, Found, House, Police, hospital, Doctor, Baby girl was found abandoned
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia