ആഗസ്റ്റ് മാസത്തിന്‌ എന്റെ ജീവിതത്തില്‍ പ്രത്യേകതകള്‍ ഏറേ: പി ജയരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആഗസ്റ്റ് മാസത്തിന്‌ എന്റെ ജീവിതത്തില്‍ പ്രത്യേകതകള്‍ ഏറേ: പി ജയരാജന്‍
കണ്ണൂര്‍: ആഗസ്റ്റ് മാസത്തിന്‌ തന്റെ ജീവിതത്തില്‍ ഏറേ പ്രത്യേകതകളുണ്ടെന്ന്‌ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ പി ജയരാജന്‍. 13 വര്‍ഷം മുന്‍പ് ആഗസ്റ്റ് 26നാണ്‌ ഒരു സംഘം ആര്‍./എസ്.എസുകാര്‍ തന്നെ വീട്ടില്‍ കയറി ആക്രമിച്ചത്.

ഹിന്ദു വര്‍ഗീയവാദികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചതിന്റെ പേരിലായിരുന്നു ആര്‍എസ്എസിന്റെ ആക്രമണം. മുസ്ലിം ലീഗിലെ തീവ്രവാദികള്‍ക്കെതിരെ നിലപാടെടുത്തതിന്റെ പേരിലാണു ഷുക്കൂര്‍ കൊലക്കേസില്‍ പ്രതിയാക്കുന്നത്. കൊലപാതകം സംബന്ധിച്ച ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നാണു പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രണ്ടാം പ്രതി ജില്ലാ പൊലീസ് മേധാവിയുമാണ്. ഷുക്കൂറിനെ തടഞ്ഞു വച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ല- ജയരാജന്‍ പറഞ്ഞു. 

അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി ജയരാജന്‍. ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യാനെന്ന വ്യാജേനയാണ്‌ പോലീസ് പി ജയരാജനെ വിളിച്ചുവരുത്തിയത്. എന്നാല്‍ അറസ്റ്റുണ്ടാകുമെന്ന്‌ മാധ്യമങ്ങള്‍ നേരത്തേ സൂചന നല്‍കിയിരുന്നു.

English Summery
August has many specialties in my life: P Jayarajan 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia