Police Booked | 'ചികിത്സയ്ക്കിടെ രോഗി മരിച്ചുവെന്ന് ആരോപിച്ച് ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു'; ബന്ധുവിനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി പൊലീസ് കേസെടുത്തു
May 26, 2023, 19:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ചികിത്സയ്ക്കിടെ രോഗി മരിച്ചുവെന്ന് ആരോപിച്ച് ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് പരാതി. രോഗിയുടെ കൂട്ടിരിപ്പുകാരനായ ബന്ധുവിനെതിരെ ജാമ്യമില്ലാ കുറ്റത്തിന് പൊലീസ് കേസെടുത്തു. കണ്ണൂര്‍ ആശുപത്രിയിലെ കാര്ഡിയോളജസിസ്റ്റ് ഡോ. ലാലിയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച വൈകുന്നേരമാണ് 5.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഹൃദയത്തിന് ബ്ലോകായി മുഹമ്മദെന്ന(53) രോഗിയെ വൈകുന്നേരം ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ ചികിത്സിക്കുന്നതനിടെ ഗുരുതരാവസ്ഥയിലായ രോഗി മരണമടയുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ പിഴവുകാരണമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധു ഡോക്ടറെ കയേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
Keywords: Kannur, News, Kerala, Accused, Police, Treatment, Doctor, 'Attempted to attacked doctor claiming patient died during treatment'; Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

