എമര്‍ജിംഗ് കേരള: തിരൂര്‍ ദ്വീപ് സ്വകാര്യ സംരംഭകര്‍ക്ക് നല്കാന് നീക്കം
Sep 5, 2012, 23:20 IST
ADVERTISEMENT
മലപ്പുറം: എമര്‍ജിംഗ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ദ്വീപ് സ്വകാര്യ സം രംഭകര്‍ക്ക് നല്കാന് നീക്കം. ദ്വീപില്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്ക്, ഷോപ്പിംഗ് മാള്‍ എന്നിവ നിര്‍മ്മിക്കാനാണ് പദ്ധതി. 120 കോടിരൂപയുടെ വികസനമാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. 300 ബസ്സുകള്‍ നിര്‍ത്താവുന്ന ടെര്‍മിനല്‍, 10,000 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
നദീതടസംരക്ഷണ നിയമവും നീര്‍ത്തടസംരക്ഷണ നിയമവും ലംഘിച്ചുകൊണ്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതി നടപ്പാക്കണമെങ്കില്‍ 22 ഏക്കര്‍ സ്ഥലം കുറഞ്ഞത് 10 അടി ഉയരത്തിലെങ്കിലും മണ്ണിട്ട് നികത്തണം. ഇത് ദ്വീപിലെ അപൂര്‍വയിനം കണ്ടല്‍ക്കാടുകളുടെ നാശത്തിന് കാരണമാകും.
തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി കണ് വെന്ഷന് സെന്ററാക്കി മാറ്റാനുള്ള നീക്കം ഇതിനിടെ എതിര്‍പ്പുകള്‍ക്കും വിവാദത്തിനും വഴിവച്ചിട്ടുണ്ട്. ഇതിനിടെ ഇടുക്കിയിലെ വനഭൂമി എമര്‍ജിംഗ് കേരളയുടെ പേരില്‍ സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കുന്നതായി ബിനോയ് വിശ്വം ആരോപിച്ചു.

Keywords: Kerala, Emerging Kerala, Malappuram, Tirur, Attempt, Sell, Island,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.