Stray Dog | വീട്ടുവളപ്പില്‍ കയറിയ പേവിഷ ബാധയേറ്റ ലക്ഷണങ്ങളോടുകൂടിയ നായയെ പിടികൂടാന്‍ ശ്രമം

 


പത്തനംതിട്ട: (www.kvartha.com) ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ കയറിയ പേവിഷ ബാധയേറ്റ ലക്ഷണങ്ങളോട് കൂടിയ നായയെ പിടികൂടാന്‍ അധികൃതരുടെ ശ്രമം. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എബിസി റൂള്‍ അനുസരിച്ച് നായയെ മയക്കുമരുന്ന് നല്‍കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സംഘത്തിന്റെ തീരുമാനം.

Stray Dog | വീട്ടുവളപ്പില്‍ കയറിയ പേവിഷ ബാധയേറ്റ ലക്ഷണങ്ങളോടുകൂടിയ നായയെ പിടികൂടാന്‍ ശ്രമം

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഓമല്ലൂരില്‍ കുരിശ് ജന്‍ക്ഷനിലുള്ള വീട്ടില്‍ പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായ ഓടി കയറിയത്. ഓമല്ലൂര്‍ സ്വദേശി തുളസി വിജയന്റെ വീട്ടിലാണ് പട്ടി കയറിയത്. ഈ സമയം 62 വയസുള്ള തുളസി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

പിന്നാലെ വീടിന്റെ ഗേറ്റ് പൂട്ടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതല്‍ പേ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു. പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാര്‍ എത്തിയ ഉടനെ നായയെ വല വെച്ച് പിടികൂടാനാണ് തീരുമാനം. തുടര്‍ന്ന് മയക്കുമരുന്ന് കുത്തി വെച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മറ്റും. 10 ദിവസം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുകയാണ്. ഇടുക്കി കുമളിയില്‍ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വലിയകണ്ടം, രണ്ടാം മൈല്‍, ഒന്നാം മൈല്‍ എന്നിവിടങ്ങളില്‍ വച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. അതിനിടെ, പാലക്കാട് മേലാമുറിയില്‍ പേ വിഷബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസമാണ് പശു പേ വിഷബാധയേറ്റ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്.

You might also like: 

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക കുത്തിവയ്പ് 

Keywords: Attempt to catch dog with symptoms of rabies entered house, Pathanamthitta, News, Stray-Dog, Protection, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia