Arrested | ഭാര്യാമാതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍
Aug 20, 2023, 13:04 IST
ADVERTISEMENT
നെടുമങ്ങാട്: (www.kvartha.com) വലിയമലയില്‍ ഭാര്യാമാതാവിനെ മരുമകന്‍ കുത്തിപ്പരിക്കേല്‍പിച്ചെന്ന കേസില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകുമാര്‍ (37) ആണ് പിടിയിലായത്. നെടുമങ്ങാട് സ്വദേശി സീത(55)യ്ക്കാണ് പരുക്കേറ്റത്.
പൊലീസ് പറയുന്നത്: ശനിയാഴ്ച (19.08.2023) ഉച്ചയോടെ വലിയമല കൊറളിയോടാണ് ആക്രമണം നടന്നത്. കുടുംബപ്രശ്‌നമെന്നാണ് പ്രാഥമിക നിഗമനം. സീതയും ശ്രീകുമാറിന്റെ മകളും ചുള്ളിമാനൂരില്‍ പോയ ശേഷം വീട്ടിലേക്ക് വരുന്ന വഴിയാണ് ശ്രീകുമാര്‍ ആക്രമിക്കുന്നത്.
കഴുത്തിലും തലയിലും കുത്തേറ്റ സീതയെ വലിയമല പൊലീസ് നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ഷിജുവിനെ പ്രതി ആക്രമിച്ചു. മൊബൈല്‍ തട്ടിയെറിയുകയും വിലങ്ങിട്ട കൈകള്‍ കൊണ്ട് മുഖത്തടിക്കുകയും ചെയ്തിരുന്നു.
Keywords: News, Kerala, Crime, Injured, Woman, Nedumangad, Case, Accused, Sreekumar, Injured, Seetha, Valiyamala, Attack against woman; Man arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

