Remanded | 'പണം ചോദിച്ചതിന് ഹോടെലുടമയെ മര്‍ദിക്കുകയും പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിട്ടു': യുവാവ് പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊട്ടാരക്കര: (KVARTHA) ഹോടെലുടമയെ മര്‍ദിക്കുകയും പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിട്ടുവെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍. അനന്ദു(32)വിനെയാണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: പരുത്തന്‍ പാറ ജന്‍ക്ഷനിലെ ഹോടെലിലായിരുന്നു യുവാവിന്റെ അക്രമം. ഹോടെലിലെത്തിയ അനന്ദു പൊറോട്ടയും ബീഫ് കറിയും പാഴ്‌സല്‍ കടമായി ആവശ്യപ്പെട്ടു. കച്ചവടം തുടങ്ങിയതെയുള്ളൂവെന്നും കുറച്ച് നേരം കാത്തിരിക്കാനും കടയുടമ പറഞ്ഞു. 
Aster mims 04/11/2022

Remanded | 'പണം ചോദിച്ചതിന് ഹോടെലുടമയെ മര്‍ദിക്കുകയും പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിട്ടു': യുവാവ് പിടിയില്‍

ഒപ്പം മുമ്പ് ആഹാരം കഴിച്ചതിന്റെ തരാനുള്ള പണത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ പ്രതി പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിടുകയായിരുന്നു. കടയുടമയുടെ കവിളില്‍ കുത്തുകയും ചെയ്തു. അനന്ദു നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനന്ദു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Kottarakkara, Restaurant, Owner, Remanded, Attack, Accused, Attack against restaurant owner; Man Remanded.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia