IMA | ഡോക്ടര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു
Jul 3, 2023, 10:06 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ അപലപനീയമാണെന്ന് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (IMA) കണ്ണൂര്‍ ബ്രാഞ്ച് അഭിപ്രായപ്പെട്ടു.
നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട ഒരു രോഗി, പ്രാഥമികമായ ടെസ്റ്റുകള്‍ക്ക് ഒന്നും വിധേയമാകാതെ ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ആശുപത്രിയില്‍ പോയി തനിക്ക് രോഗമൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ചികിത്സിച്ച ആശുപത്രിയെയും ഡോക്ടര്‍മാരെയും സമൂഹമാധ്യമങ്ങളിലൂടെ ഇകഴ്ത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഗൗരവമായിത്തന്നെ കാണേണ്ടത്. ഇത്തരം അധിക്ഷേപങ്ങള്‍ തുടരുന്നപക്ഷം ഐഎംഎ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kannur, News, Kerala, Social media, IMA, Doctor, Attack against doctor on social media: IMA protests.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

