IMA | ഡോക്ടര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു

 


കണ്ണൂര്‍: (www.kvartha.com) ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ അപലപനീയമാണെന്ന് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (IMA) കണ്ണൂര്‍ ബ്രാഞ്ച് അഭിപ്രായപ്പെട്ടു. 

നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട ഒരു രോഗി, പ്രാഥമികമായ ടെസ്റ്റുകള്‍ക്ക് ഒന്നും വിധേയമാകാതെ ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ആശുപത്രിയില്‍ പോയി തനിക്ക് രോഗമൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ചികിത്സിച്ച ആശുപത്രിയെയും ഡോക്ടര്‍മാരെയും സമൂഹമാധ്യമങ്ങളിലൂടെ ഇകഴ്ത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഗൗരവമായിത്തന്നെ കാണേണ്ടത്. ഇത്തരം അധിക്ഷേപങ്ങള്‍ തുടരുന്നപക്ഷം ഐഎംഎ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

IMA | ഡോക്ടര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു

Keywords: Kannur, News, Kerala, Social media, IMA, Doctor, Attack against doctor on social media: IMA protests.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia