Arrested | ടികറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടതിന് കന്‍ഡക്ടറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ടികറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടതിന് കന്‍ഡക്ടറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജ് (40), ക്രിസ്തുദാസ് (67), എന്നിവരാണ് അറസ്റ്റിലായത്. പൂവാര്‍ ഡിപോയിലെ കന്‍ഡക്ടര്‍ സാബുവിനാണ് മര്‍ദനമേറ്റത്. ശനിയാഴ്ച (12.09.2023) ഉച്ചയോടെ കരുംകുളം കണ്ണാടി പള്ളിക്ക് സമീപത്താണ് സംഭവം.
Aster_MIMS

പൊലീസ് പറയുന്നത്: തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു ബസില്‍ പൂവാറില്‍ നിന്നും കയറിയ രണ്ടുപേരും ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ടക്ടറിനോട് തട്ടി കയറി അസഭ്യം പറയുകയും മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരംകുളം പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Arrested | ടികറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടതിന് കന്‍ഡക്ടറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി; 2 പേര്‍ അറസ്റ്റില്‍

അതേസമയം കഴിഞ്ഞ മാസം കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിനുള്ളില്‍ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ കന്‍ഡക്ടര്‍ അറസ്റ്റിലായിരുന്നു. ബാലരാമപുരം സ്വദേശിയായ ഋതിക് കൃഷ്ണനെ (23) ആണ് വെള്ളറട ഡിപോയിലെ കന്‍ക്ടര്‍ സുരേഷ് കുമാര്‍ മര്‍ദിച്ചതെന്നാണ് പരാതി നല്‍കിയത്.

Keywords: News, Kerala, Police, Crime, Attack, Bus Conductor, Arrested, George, Christudas, Accused, Arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia