Arrested | 'ബാങ്ക് ജീവനക്കാരനെ മര്‍ദിച്ച് പണവും രേഖകളും കവര്‍ന്നു'; യുവാവ് അറസ്റ്റില്‍
Oct 16, 2023, 14:51 IST
ADVERTISEMENT
ഗുരുവായൂര്‍: (KVARTHA) കോട്ടപ്പടിയില്‍ ബാങ്ക് ജീവനക്കാരനെ മര്‍ദിച്ച് പണവും രേഖകളും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. മണികണ്ഠനെയാണ് (23) ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളമായി പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലായി ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ഈ കേസില്‍ ജാസില്‍ (23), താമരയൂര്‍ വൈശ്യം വീട്ടില്‍ മന്‍സിഫ് (26), പിള്ള കോളനി ചുള്ളിപറമ്പില്‍ വിഷ്ണു (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്‌പെക്ടര്‍ വി വി വിമല്‍, എസ്‌ഐ കെജി ജയപ്രദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ പി ഉദയകുമാര്‍, കൃഷ്ണപ്രസാദ്, വി പി സുമേഷ്, എസ് അഭിനന്ദ്, ടി കെ നിശാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Attack, Bank Employee, Accused, Arrested, Crime, Guruvayoor, Attack against bank employee; Man arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

