ട്രെയിനിന്റെ എന്‍ജിന് നേരെയുണ്ടായ കല്ലേറില്‍ അസിസ്റ്റന്റ് ലോകോ പൈലറ്റിന് പരിക്ക്

 


കരുനാഗപ്പള്ളി: (www.kvartha.com 02.08.2021) ട്രെയിനിന്റെ എന്‍ജിന് നേരെയുണ്ടായ കല്ലേറില്‍ അസിസ്റ്റന്റ് ലോകോ പൈലറ്റിന് പരിക്ക്. കരുനാഗപ്പള്ളി റെയില്‍വെ സ്‌റ്റേഷന് സമീപം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ എന്‍ജിനുനേരെയുണ്ടായ കല്ലേറില്‍ അസിസ്റ്റന്റ് ലോകോ പൈലറ്റ് വിഷ്ണുവിന്റെ കൈക്കാണ് പരിക്കേറ്റത്. വിഷ്ണു കായംകുളം ഗവ. ആശുപത്രിയില്‍ ചികിത്സതേടി. 

കരുനാഗപ്പള്ളി സ്റ്റേഷന് സമീപമെത്തിയപ്പോള്‍ പാളത്തിന് സമീപം നിന്നയാള്‍ കല്ലെറിയുകയായിരുന്നെന്ന് വിവരം. കല്ലെറിഞ്ഞ യു.പി സ്വദേശിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കമല്‍കുമാര്‍ എന്നാണ് ഇയാള്‍ റെയില്‍വെ പൊലീസിനോട് പേരുപറഞ്ഞത്. ഇയാള്‍ മനോവിഭ്രാന്തിയുള്ളയാളാണെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൊല്ലം റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ട്രെയിനിന്റെ എന്‍ജിന് നേരെയുണ്ടായ കല്ലേറില്‍ അസിസ്റ്റന്റ് ലോകോ പൈലറ്റിന് പരിക്ക്

Keywords:  News, Kerala, Train, Pilot, Injured, hospital, Treatment, Police, Railway, Case, Assistant loco pilot injured in attack against train engine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia