തൃശൂര്‍: രാമനിലയത്തിനു സമീപം സംഗീത നാടക അക്കാദമിയുടെ നിര്‍മ്മാണത്തിലിരുന്ന കൂത്തമ്പലം കത്തിനശിച്ചു. തിങ്കളാഴ്ച നാലരയോടെയാണ് കൂത്തമ്പലം കത്തിനശിച്ചത്. നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. കൂത്തമ്പലം പൂര്‍ണമായി കത്തി നശിച്ചു.
പുലര്‍ച്ചെ വഴിയാത്രക്കാരാണു തീപിടിത്തം കണ്ട് അഗിനശമന സേനയെ വിവരം അറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണു വിവരം. ആരെങ്കിലും മനഃപൂര്‍വം തീ വച്ചതാണോ എന്നതു സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
Keywords: Fire, Art temple, Thrissur, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.