Arjun Ayanki | 'മര്‍ദിച്ചത് ടിടിഇ, റെയില്‍വേ പൊലീസ് കേസെടുത്തില്ല'; ട്രെയിന്‍ യാത്രാകേസില്‍ വിശദീകരണവുമായി അര്‍ജുന്‍ ആയങ്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) വനിതാ ടിടിഇയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കോട്ടയം റെയില്‍വേ പൊലീസ് കേസെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി രംഗത്തെത്തി.

നാഗര്‍കോവില്‍ എക്‌സ്പ്രസിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നും വീഡിയോ പകര്‍ത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും അർജുൻ ആയങ്കി ഫേസ്ബുക് കുറിപ്പില്‍ വിശദീകരിച്ചു.

Aster mims 04/11/2022
Arjun Ayanki | 'മര്‍ദിച്ചത് ടിടിഇ, റെയില്‍വേ പൊലീസ് കേസെടുത്തില്ല'; ട്രെയിന്‍ യാത്രാകേസില്‍ വിശദീകരണവുമായി അര്‍ജുന്‍ ആയങ്കി

സംഭവ സമയം ടിടിഇ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് വനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി ആരോപിച്ചു. റെയില്‍വേ പൊലീസും ലോകല്‍ പൊലീസും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ ട്വിറ്ററിലൂടെയാണ് റെയില്‍വേക്ക് പരാതി നല്‍കിയതെന്നും ആയങ്കി വ്യക്തമാക്കി.

Keywords: Kannur, News, Kerala, Police, Case, Complaint, Arjun Ayanki gives explanation in train travel case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia