Curry Powders | നാടന്‍ കറി പൗഡറുകള്‍ വിപണിയിലെത്തിക്കാന്‍ ബയോമൗണ്ടന്‍ പ്രൊഡ്യൂസര്‍ കംപനിയുമായി തലശേരി അതിരൂപത
Jul 26, 2023, 18:52 IST
കണ്ണൂര്‍: (www.kvartha.com) തലശേരി അതിരൂപതയുടെ സേവന വിഭാഗമായ തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ 56-ാം വാര്‍ഷികാഘോഷവും ബയോമൗണ്ടന്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കംപനിയുടെ കറി പൗഡര്‍ യൂനിറ്റിന്റെ ഉദ്ഘാടനവും ജൂലൈ 29ന് ഇരിട്ടി കുന്നോത്ത് സെന്റ് തോമസ് പാരിഷ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10.30 മണിക്ക് നടക്കുന്ന ചടങ്ങില്‍ കറി പൗഡര്‍ യൂനിറ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും. ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കടന്നപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നടക്കുന്ന വാര്‍ഷികാഘോഷ പൊതു സമ്മേളനം ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മോണ്‍ ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ ബെന്നി നിരപ്പേല്‍, ഫാദര്‍ ബിബിന്‍ വരമ്പകത്ത്, പി ടി ജോസ് എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Press Meet, Archdiocese of Thalassery with Biomountain Producer Company to market local curry powders.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.