ജോര്‍ദനിലെ കിഴക്കന്‍ മരുഭൂമിയില്‍ 9,000 വര്‍ഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി; നവീനശിലായുഗത്തിലേതെന്ന് നിഗമനം

 


അമ്മാന്‍: (ww.kvartha.com 24.02.2022) ജോര്‍ദനിലെ കിഴക്കന്‍ മരുഭൂമിയില്‍ ഏകദേശം 9,000 വര്‍ഷം പഴക്കമുള്ള ദേവാലയം കണ്ടെത്തിയതായി ജോര്‍ദന്‍-ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘം. 'മരുഭൂമി കൈറ്റ്സ്' എന്നറിയപ്പെടുന്ന വലിയ നിര്‍മിതികള്‍ക്ക് സമീപത്താണ് നവീനശിലായുഗത്തിലേതെന്ന് കരുതുന്ന ഈ ദേവാലയം കണ്ടെത്തിയത്. ജോര്‍ദനിലെ അല്‍ ഹുസൈന്‍ ബിന്‍ തലാല്‍ സര്‍വകലാശാലയിലെയും ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട് ഓഫ് നിയര്‍ ഈസ്റ്റിലെയും പുരാവസ്തു ഗവേഷകരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ദേവാലയത്തിന് 9,000 വര്‍ഷം പഴക്കമുണ്ടെങ്കിലും എല്ലാം ഏതാണ്ട് കേടുകൂടാതെയിരിക്കുന്നതായി ജോര്‍ദാനിയന്‍ പുരാവസ്തു ഗവേഷകനായ വേല്‍ അബു അസീസ പറഞ്ഞു. നരവംശ രൂപങ്ങളുള്ള രണ്ട് കൊത്തുപണികളുള്ള ശിലാസ്തൂപങ്ങളും ബലിപീഠം, അടുപ്പ്, കടല്‍ ഷെല്ലുകള്‍, ഡെസേര്‍ട് കൈറ്റിന്റെ മിനിയേചര്‍ രൂപവും ആരാധാനലയത്തില്‍ കണ്ടെത്തിയിയ്യുണ്ട്.

ജോര്‍ദനിലെ കിഴക്കന്‍ മരുഭൂമിയില്‍ 9,000 വര്‍ഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി; നവീനശിലായുഗത്തിലേതെന്ന് നിഗമനം

ഇതുവരെ അറിയപ്പെടാത്ത ഈ നവീന ശിലായുഗത്തിലെ ജനങ്ങളുടെ പ്രതീകാത്മകമായ കലാ ആവിഷ്‌കാരം, ആത്മീയ സംസ്‌കാരം എന്നിവയില്‍ ഈ ദേവാലയം ഒരു പുതിയ വെളിച്ചം വീശുന്നമെന്നും ഗവേഷകര്‍ പറഞ്ഞു. ഈ നിര്‍മിതി ഇവിടെ താമസിച്ചിരുന്നവരുടെ സാംസ്‌കാരികവും സാമ്പത്തികവും പ്രതീകാത്മകവുമായ ജീവിതത്തെ അടയാളപ്പെടുത്തുന്നതായും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ജോര്‍ദനിലെ കിഴക്കന്‍ മരുഭൂമിയില്‍ 9,000 വര്‍ഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി; നവീനശിലായുഗത്തിലേതെന്ന് നിഗമനം

മൃഗങ്ങളെ കെണിയില്‍ വീഴ്ത്തി കശാപ്പുചെയ്യുന്ന നിര്‍മിതിയായ ഡെസേര്‍ട്ട് കൈറ്റസ് ദേവാലയത്തിനുള്ളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇവിടുത്തെ ജനങ്ങള്‍ വേട്ടക്കാരായിരുന്നു എന്ന് സൂചിപ്പിക്കുന്നതാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Keywords:  News, Kerala, Researchers, Archaeological site, Found, Archaeologist, Jordanian desert, Shrine, Archaeologists discover 9,000-year-old shrine in Jordanian desert.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia