Controversy | പ്രിയ വര്‍ഗീസിന്റെ നിയമനം: വീണ്ടും നിയമയുദ്ധത്തിലേക്ക്; യുജിസിയോടൊപ്പം രണ്ടാം റാങ്കുകാരനും സുപ്രീംകോടതിയില്‍ കക്ഷി ചേര്‍ന്നു

 


കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നീലേശ്വരം കാംപസില്‍ മലയാളം അസോസിയേറ്റഡ് പ്രൊഫസറായി നിയമനം നല്‍കിയ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നടപടി വിവാദമാകുന്നു. നിയമനത്തിനെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് പ്രിയയുടെ നിയമനത്തെ ചൊല്ലി വീണ്ടും നിയമയുദ്ധം തുടങ്ങിയിരിക്കുകയാണ്. 

ഹൈകോടതി ഡിവിഷന്‍ ബെഞ്ച് പ്രിയ വര്‍ഗീസിന്റെ അധ്യാപക പ്രവൃത്തിപരിചയം സാധൂകരിച്ച വിധി റദ്ദാക്കണമെന്നും രാജ്യത്തിന്റെ സര്‍വകലാശാലകളില്‍ ഇതു തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നാണ് യുജിസിയുടെ നിലപാട്. നേരത്തെയും യുജിസി പ്രിയ വര്‍ഗീസിന്റെ നിയമനത്തെ എതിര്‍ത്തിരുന്നു. ഇതിനിടെയാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുകൂല വിധി ലഭിച്ചയുടന്‍ കണ്ണൂര്‍സര്‍വകലാശാല വി സി ധൃതിപിടിച്ചു നിയമന ഉത്തരവ് നല്‍കിയത്. 

കേട്ടപാതി കേള്‍ക്കാത്ത പാതി പ്രിയ വര്‍ഗീസ് ഭര്‍ത്താവ് കെ കെ രാഗേഷുമൊത്ത് കണ്ണൂര്‍ സര്‍വകലാശാലയിലെത്തി നിയമന ഉത്തരവില്‍ ഒപ്പിട്ടത്. അന്നേദിവസം തന്നെ ഇവര്‍ നീലേശ്വരം കാംപസിലെത്തി അസോസിയേറ്റഡ് പ്രൊഫസല്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 

Controversy | പ്രിയ വര്‍ഗീസിന്റെ നിയമനം: വീണ്ടും നിയമയുദ്ധത്തിലേക്ക്; യുജിസിയോടൊപ്പം രണ്ടാം റാങ്കുകാരനും സുപ്രീംകോടതിയില്‍ കക്ഷി ചേര്‍ന്നു

ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോക്ടര്‍ ജോസഫ് സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രിയയുടെ നിയമനം റദ്ദാക്കണമെന്നാണ് ഇദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേസില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസും സുപ്രീംകോടതിയില്‍ തടസഹരജി നല്‍കിയിട്ടുണ്ട്. 

യുജിസിയും ഡോക്ടര്‍ ജോസഫ് സ്‌കറിയയും നടത്തുന്ന രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ നിയമ പോരാട്ടം നടത്തുന്നതിനിടെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നിയമോപദേശം തേടിയതിന് ശേഷം ധൃതിപിടിച്ചു നിയമനം നടത്തിയത്. ഇതു രാഷ്ട്രീയ താല്‍പര്യം വച്ചുകൊണ്ടുളളതാണെന്ന ആരോപണവുമായി സേവ് യൂനിവേഴ്സിറ്റി ഫോറം ഭാരവാഹികളും  രംഗത്തെത്തിയിട്ടുണ്ട്.

Keywords: Kannur, News, Kerala, Appointment, Priya Varghese, Associate Professor of Malayalam, Controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia