Apply Now | പൊലീസ് ട്രെയിനിങ് കോളജിലെ ഇഗ്നോ സ്റ്റഡി സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം; കൂടുതലറിയാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ യൂനിവേഴ്സിറ്റി (IGNOU) നടത്തുന്ന കോഴ്സുകള്‍ക്ക് തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ക്രിമിനല്‍ ജസ്റ്റിസില്‍ പി ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി ജി സര്ടിഫികറ്റ്, ഹ്യൂമന്‍ റൈറ്റ്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, കണ്‍സ്യൂമര്‍ പ്രൊടക്ഷന്‍ എന്നിവയില്‍ സര്ടിഫികറ്റ് കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
യോഗ്യതയുളളവര്‍ https://ignouadmission(dot)samarth(dot)edu(dot)in/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇഗ്നോ സ്റ്റഡി സെന്ററായി പൊലീസ് ട്രെയിനിംഗ് കോളജും റീജിയനല്‍ സെന്ററായി തിരുവനന്തപുരവും തിരഞ്ഞെടുക്കണം.
ignoucentreptc40035p@gmail(dot)com എന്ന ഇ-മെയില്‍ വിലാസത്തിലും 9447481918, 9497929014 എന്നീ ഫോണ്‍ നമ്പരുകളിലും വിശദവിവരങ്ങള്‍ ലഭിക്കുമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂടി ഡയറക്ടര്‍ വി പി പ്രമോദ് കുമാര്‍ വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Application, Job, Certificate, Apply for various courses at IGNOU Study Center of Police Training College.

